'അൽപ്പം ബോധമുണ്ടായിരുന്നെങ്കിൽ അത് പറയുമായിരുന്നില്ല': മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
kERALA NEWS
'അൽപ്പം ബോധമുണ്ടായിരുന്നെങ്കിൽ അത് പറയുമായിരുന്നില്ല': മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 9:12 am

പറവൂര്‍: ബി.ജെ.പിയെ നേരിടാൻ ആയുധം താഴെ വെച്ചാൽ മാത്രം സി.പി.ഐ.എമ്മുമായി സഹകരിക്കാമെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അൽപ്പമെങ്കിലും ബോധം ഉണ്ടായിരുന്നെങ്കിൽ മുല്ലപ്പള്ളി അത് പറയുമായിരുന്നില്ലെന്നും, ഇത് പറയുന്ന നിങ്ങളാണോ ബി.ജെ.പിയെ നേരിടാൻ പോകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Also Read യുപിയിലും ഗുജാറാത്തിലും പരീക്ഷിച്ച “പേജ് പ്രമുഖ്” പദ്ധതി കേരളത്തിലും നടപ്പാക്കാനൊരുങ്ങി ബി.ജെ.പി; യോഗിയും അമിത് ഷാ കേരളത്തിലെത്തും

സി.പി.ഐ.എമ്മുമായി സഖ്യം തേടാൻ മാത്രം കോൺഗ്രസ് ക്ഷീണിച്ചോ എന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും മുല്ലപ്പളിയോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം സി.പി.ഐ.എമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേശീയ തലത്തില്‍ ബി.ജെ.പിയെ എങ്ങനെ നേരിടണമെന്നതിന് സി.പി.ഐ.എമ്മിന് വ്യക്തതയില്ലെന്നും മുല്ലപ്പള്ളി വിമർശിച്ചു.

Also Read സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ആമിയും കാര്‍ബണും പരിഗണിക്കണോ?; ചലച്ചിത്ര അക്കാദമിയില്‍ പ്രതിസന്ധി

റഫാല്‍ അഴിമതിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബി.ജെ.പി.ക്കെതിരെ സംസാരിക്കാൻ പിണറായിയും കോടിയേരിയും തയ്യാറായിട്ടില്ലെന്നും ഇത് ലാവലിന്‍ കേസിലെ രഹസ്യങ്ങള്‍ പുറത്ത് വരുമോയെന്ന ഭയം കൊണ്ടാണെന്നും മുല്ലപ്പള്ളി ആരോപണം നടത്തിയിരുന്നു.