എഡിറ്റര്‍
എഡിറ്റര്‍
പിണറായി മുഖ്യമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നു; തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് പിണറായിയെന്നും കണ്ണന്താനം
എഡിറ്റര്‍
Thursday 7th September 2017 7:57am


ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. കേരളാഹൗസിലായിരുന്നു കൂടിക്കാഴ്ച. കേരളസര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനത്തിനായി പ്രവര്‍ത്തിക്കുമെന്ന് കണ്ണന്താനം കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.


Also Read: ‘ആശുപത്രി ചിലവിന് പണമില്ലെങ്കിലെന്ത്?’ അര്‍ധ കുംഭമേളക്കായി യോഗി സര്‍ക്കാര്‍ 2500 കോടി ചിലവഴിക്കാനൊരുങ്ങുന്നു


ഒന്നിച്ച് ഉച്ചഭക്ഷണവും കഴിച്ചാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും പിരിഞ്ഞത്. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെന്നും ടൂറിസം-ഐ.ടി. രംഗത്ത് ഏറെ സാധ്യതകളുള്ള സംസ്ഥാനമാണിതെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. ‘ടൂറിസം-ഐ.ടി’ രംഗങ്ങളില്‍ സംസ്ഥാനത്തിനുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ഒന്നിച്ചുചെയ്യാനാവും. ഇതിന്റെ തുടക്കമാണ് മുഖ്യമന്ത്രിയുമൊത്തുള്ള സ്നേഹവിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനാണെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. ‘ആലപ്പുഴയില്‍വെച്ചായിരുന്നു പിണറായിയെ കണ്ടത്. കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് പിണറായി ചോദിച്ചു. പിണറായി മുഖ്യമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നു’ കണ്ണന്താനം പറഞ്ഞു.


Dont Miss: ഇന്ത്യയ്ക്ക് പാകിസ്ഥാനുമായും ചൈനയുമായും ഒരേസമയം യുദ്ധം ചെയ്യേണ്ടിവന്നേക്കുമെന്ന് ബിപിന്‍ റാവത്ത്


എം.എല്‍.എ എന്ന നിലയില്‍ അല്‍ഫോന്‍സ് കണ്ണന്താനം സംസ്ഥാനത്ത് നല്ലപ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് പിണറായിയും പറഞ്ഞു. ‘കേരളത്തില്‍നിന്നാണ് അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭാസാമാജികനായി. പാര്‍ലമെന്ററിരംഗത്ത് അദ്ദേഹത്തിന്റെ മികവുറ്റ രീതികളുടെ തുടര്‍ച്ചയ്ക്കുള്ള അവസരമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.

Advertisement