എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്ത് ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന ഒറ്റ സംസ്‌ക്കാരം അടിച്ചേല്‍പിക്കാന്‍ ആര്‍.എസ്.എസ് ശ്രമം: പിണറായി
എഡിറ്റര്‍
Friday 22nd September 2017 1:23pm

ചെന്നൈ: ഇന്ത്യയില്‍ ‘ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍’ എന്ന ഒറ്റ സംസ്‌കാരം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്തെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ ഫെഡറല്‍ ഭരണത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്നതും ഹിന്ദു,ഹിന്ദി,ഹിന്ദുസ്ഥാന്‍ ഘടന അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു

ചെന്നൈയില്‍ വിടുതലൈ ചിരുത്തൈഗള്‍ കക്ഷി(വി.സി.കെ) സംഘടിപ്പിച്ച സ്റ്റേറ്റ് ഓട്ടോണമി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.


Dont Miss ‘അറിയാവുന്നവര്‍ക്കറിയാം, ചാണ്ടിച്ചായന്‍ ആ ടൈപ്പ് അല്ലെന്ന്’; എഷ്യാനെറ്റിനു നേരെയുള്ള അക്രമണത്തെക്കുറിച്ച് ജയശങ്കര്‍


വിവിധ മതവിശ്വാസവും സംസ്‌കാരവും ഭാഷയും നിലനില്‍ക്കുന്ന രാജ്യത്ത് ഇത്തരം പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും പിണറായി പറഞ്ഞു.

ഇന്ത്യ വിവിധ മതങ്ങളും ഭാഷകളും സംസ്‌കാരവും ഉള്‍പ്പെടുന്നതാണെന്ന് അംഗീകരിക്കാന്‍ ആര്‍.എസ്.എസ് തയ്യാറാവുന്നില്ല. ഒരേപോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ പോലും പല വിശ്വാസവും സംസ്‌കാരവും ശീലിച്ച് പോന്നവരായിരിക്കും. ഇത് അംഗീകരിക്കാതെ തങ്ങള്‍ നിര്‍ദേശിക്കുന്ന ഒറ്റ സംസ്‌കാരം അടിച്ചേല്‍പിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.

തങ്ങളുടേതായ ചില കാര്യങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ദുര്‍ബലമാക്കാനാണ് ആര്‍.എസ്.എസ് സംഘപരിവാര്‍ അജന്‍ഡ. ഇതിന് ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ഭരണ ഘടനയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് വേണ്ടത്. അതിനായി ഫെഡറിലസത്തെ ശക്തിപ്പെടുത്തണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Advertisement