എഡിറ്റര്‍
എഡിറ്റര്‍
ജോര്‍ജിനെ പോലുള്ള വഷളന്‍ ആക്ഷേപിച്ചാല്‍ മോശമായിപ്പോകുന്ന പൊതുജീവിതമല്ല ഗൗരിയമ്മയുടേത്: പിണറായി
എഡിറ്റര്‍
Friday 15th March 2013 12:53am

കൊച്ചി: കെ.ആര്‍ ഗൗരിയമ്മയെപ്പോലെ കേരളം ആവേശപൂര്‍വം നെഞ്ചേറ്റിയ നേതാവിനെതിരെ എന്ത് വഷളത്തരവും വിളിച്ചുപറയാമെന്ന് ആരും കരുതേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഗൗരിയമ്മയുടെ ധീരമായ ഭൂതകാലം മറന്ന് അവര്‍ക്കെതിരെ എന്തും വിളിച്ചുപറയാന്‍ ഇറങ്ങിത്തിരിക്കുന്നത് നല്ല കരുതലോടെ വേണം.

Ads By Google

ഗൗരിയമ്മ ആരാണെന്ന് കേരള സമൂഹത്തിന് നന്നായി അറിയാം. അവരെ ആക്ഷേപിച്ച് പറഞ്ഞ വിദ്വാനെപ്പോലെ വിടുവായത്തം വിളമ്പയിത് കൊണ്ടല്ല ഗൗരിയമ്മ ഗൗരിയമ്മയായത്.

പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നത് കൊണ്ട് അധ്വാനിക്കുന്ന ജനവിഭാഗത്തെ സേവിക്കാന്‍ തയ്യാറായി അവര്‍ നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനങ്ങളാണ് അതിന് കാരണം.

ആ ചങ്കൂറ്റമാണ് സമൂഹം വിലമതിക്കുന്നത്. ഏതെങ്കിലും വഷളന്‍ ആക്ഷേപിച്ചാല്‍ മോശമായിപ്പോകുന്ന പൊതുജീവിതമല്ല അവരുടേത്. ഗൗരിയമ്മയ്‌കെതിരെ നടത്തിയ തെറിവിളി നമ്മുടെ സാംസ്‌ക്കാരിക നിലവാരം എവിടെ എത്തി നില്‍ക്കുന്ന എന്ന് കൂടി കാണിക്കുന്നു.

ഒരു വഷളന്‍ എന്തും പറയാന്‍ തയ്യാറാണെ് കരുതി അയാള്‍ പറയുന്നത് മുഴുവന്‍ എങ്ങനെയും ഒപ്പിയെടുത്ത് സമൂഹത്തിന് മുന്നില്‍ എത്തിക്കുന്നതല്ല മാധ്യമ ധര്‍മം. ഇത്തരം കാരയങ്ങള്‍ പ്രചിപ്പിക്കേണ്ടതുണ്ടോ എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം.

ഭൂതകാലത്തെ നിഷേധിക്കുന്ന ഇത്തരം വിടുവായത്തരങ്ങള്‍ അംഗീരിക്കാനാകില്ലെന്നും പിണറായി പറഞ്ഞു.

Advertisement