എഡിറ്റര്‍
എഡിറ്റര്‍
ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവന ലീഗിന്റെ അപ്രമാദിത്വത്തിന് തെളിവെന്ന് പിണറായി
എഡിറ്റര്‍
Saturday 6th October 2012 3:48pm

പാലക്കാട്: മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവന യു.ഡി.എഫിലെ ലീഗിന്റെ അപ്രമാദിത്വത്തിന് തെളിവാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

Ads By Google

സംസ്ഥാനം ഭരിക്കുന്നത് മുസ്‌ലീം ലീഗാണെന്ന ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവനയോട് പാലക്കാട് പ്രതികരിക്കുകയായിരുന്നു പിണറായി. യു.ഡി.എഫില്‍ പല കക്ഷികളും അപ്രമാദിത്വം പുലര്‍ത്തുന്നവരാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ലീഗാണ് സംസ്ഥാനം ഭരിക്കുന്നത് എന്ന് താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

പട്ടാമ്പിയിലെ പാര്‍ട്ടി പരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് വാര്‍ത്തയായി വന്നത്. പാര്‍ട്ടിക്ക് ഭരണത്തില്‍ വേണ്ടത്ര പങ്കാളിത്തമില്ല എന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു താനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇബ്രാഹിംകുഞ്ഞ് പറഞ്ഞതില്‍ പുതുമയില്ല എന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് പ്രതികരിച്ചു. പ്രവര്‍ത്തകരുടെ യോഗത്തിലാണ് മന്ത്രി സംസാരിച്ചതെന്നും മജീദ് വിശദീകരിച്ചു.

Advertisement