മലപ്പുറത്ത് മുസ്‌ലീം ലീഗിന് വോട്ട് ചെയ്യുന്നവരുടെ പ്രിയപ്പെട്ട നേതാവ് പിണറായി വിജയന്‍: ശ്രീകണ്ഠന്‍ നായര്‍
Kerala Election 2021
മലപ്പുറത്ത് മുസ്‌ലീം ലീഗിന് വോട്ട് ചെയ്യുന്നവരുടെ പ്രിയപ്പെട്ട നേതാവ് പിണറായി വിജയന്‍: ശ്രീകണ്ഠന്‍ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th March 2021, 7:32 am

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മുസ്‌ലീം ലീഗിന് വോട്ട് ചെയ്യുന്നവരുടെ പ്രിയപ്പെട്ട നേതാവ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് ചാനല്‍ മേധാവിയുമായ ശ്രീകണ്ഠന്‍ നായര്‍. ഇത് തങ്ങള്‍ പുറത്തുവിടാതിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ദി എയിഡെം എന്ന യൂ ട്യൂബ് ചാനലില്‍ ന്യൂസ് എഡിറ്റര്‍മാരുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് തങ്ങളുടെ സര്‍വേയില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു. ഭക്ഷ്യകിറ്റ് പ്രധാനപ്പെട്ട ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഫെബ്രുവരി മാസം പുറത്തുവിട്ട 24 ന്യൂസ് സര്‍വേയില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.


ജനകീയ വിഷയങ്ങളാണ് വരുന്നതെങ്കില്‍ എല്‍.ഡി.എഫിനെ വീഴ്ത്താന്‍ യു.ഡി.എഫിനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവും പെന്‍ഷന്‍ പദ്ധതിയും കിഫ്ബിയും അടക്കമുള്ളവ ജനങ്ങള്‍ക്കിടയില്‍ വന്‍ ഹിറ്റായെന്നാണ് സര്‍വേ വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan Most Popular Leader Muslim League Kerala Election 2021 Sreekandan Nair