കാള പെറ്റൂ എന്ന് കേട്ടാല്‍ കയറെടുക്കുകയല്ല, പാല്‍ കറക്കാം എന്ന് പറയുന്ന പ്രതിപക്ഷമാണ്: മുഖ്യമന്ത്രി
Kerala News
കാള പെറ്റൂ എന്ന് കേട്ടാല്‍ കയറെടുക്കുകയല്ല, പാല്‍ കറക്കാം എന്ന് പറയുന്ന പ്രതിപക്ഷമാണ്: മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 6:34 pm

തിരുവനന്തപുരം:പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ തുരങ്കം വെക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം വന്നപ്പോള്‍ അതിജീവനത്തിവനായി ദുരിതാശ്വാസനിധി കണ്ടെത്തുന്നതിനെ പോലും അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെക്‌നോസിറ്റിയില്‍ കളിമണ്‍ഖനനം നടത്തുന്നവെന്നും അത് അഴിമതി ആണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.

പ്രതിപക്ഷ നേതാവും ബി.ജെ.പി അധ്യക്ഷനും ഏകോദരസഹോദരങ്ങളെപോലെ ടെക്‌നോസിറ്റിയിലേക്ക് ഓടിയെത്തി പ്രതിഷേധിക്കുന്നു. ടെക്‌നോസിറ്റിയ്ക്കായി സ്ഥലമേറ്റെടുത്ത്് കളിമണ്ണ് ഉണ്ട് എന്നുള്ളത് ശരിയാണ്.

അത് ഖനനം ചെയ്യണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുമുണ്ടാകാം. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ക്ലച്ച് പിടിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ദുരാരോപണങ്ങളുമായി ഇറങ്ങേണ്ട സമയമല്ല ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ