എഡിറ്റര്‍
എഡിറ്റര്‍
‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയത്തിനതീതമായിരിക്കണം’; ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതില്‍ പിണറായിയുടെ വിമര്‍ശനം
എഡിറ്റര്‍
Sunday 22nd October 2017 9:33pm

 

തിരുവനന്തപുരം: ജനാധിപത്യത്തിനു കാവലാളാവേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംശയത്തിനതീതമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്ത കമ്മീഷന്റെ നിലപാട് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആറുമാസത്തിനകം സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തീകരിക്കുന്ന വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഒരുമിച്ചു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കം തെറ്റിക്കുന്നതിലെ അനൗചിത്യം മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സൂചിപ്പിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.


Also Read: പറന്നുയര്‍ന്ന വിമാനം ലാന്‍ഡു ചെയ്തത് റോഡില്‍; വീഡിയോ


‘ജനാധിപത്യത്തിന്റെ അന്തസത്ത ജനങ്ങള്‍ക്ക് കൈചൂണ്ടി എതിര്‍പ്പുന്നയിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശമാണ്. ആത്യന്തികമായി എല്ലാ അധികാര കേന്ദ്രങ്ങള്‍ക്കും ജനങ്ങളോടാണ് ഉത്തരവാദിത്തം.’

സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ കമ്മീഷന്റെ വിശ്വാസ്യത സംശയകരമാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംശയം വരുമ്പോള്‍ ജനങ്ങള്‍ കൈചൂണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യങ്ങളില്‍ കൈചൂണ്ടുന്നത് ജനാധിപ്ത്യസംരക്ഷണത്തിനായുള്ള ജനങ്ങളുടെ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Advertisement