എഡിറ്റര്‍
എഡിറ്റര്‍
റാന്‍ബാക്‌സിക്കെതിരെ പൊതു താത്പര്യ ഹരജി
എഡിറ്റര്‍
Wednesday 5th June 2013 9:00am

Ranbaxy

ന്യൂദല്‍ഹി: മായം ചേര്‍ത്ത മരുന്ന് നിര്‍മിച്ചതിന്റെ പേരില്‍ റാന്‍ബാക്‌സി ഫാര്‍മയ്‌ക്കെതിരെ പൊതുതാത്പര്യ ഹരജി.

റാന്‍ബാക്‌സി അമേരിക്കയില്‍ കഴിഞ്ഞ നാല് വര്‍ഷമായി കൃത്രിമ മരുന്ന് നിര്‍മിച്ചതായി കണ്ടെത്തിയിരുന്നു.  ഇതിന്റെ പേരില്‍ 500 മില്യണ്‍ യു.എസ് ഡോളറും കമ്പനിക്ക് പിഴ ചുമത്തിയിരുന്നു.

Ads By Google

മായം ചേര്‍ത്ത മരുന്ന് നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതിന്റെ പേരിലായിരുന്നു പിഴ ഈടാക്കിയത്. ഈ കാര്യം ഉന്നയിച്ചാണ് റാന്‍ബാക്‌സിക്കെതിരെ പൊതു താത്പര്യ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

റാന്‍ബാക്‌സിയുടെ എല്ലാ ഡയറക്ടര്‍മാരെയും വിചാരണ ചെയ്യാനും ഉത്പന്നങ്ങള്‍ സീല്‍ ചെയ്യാനും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2008ലാണ് ഇന്ത്യന്‍ മരുന്ന് കമ്പനിയായ റാന്‍ബാക്‌സിയെ ജപ്പാന്‍ കമ്പനി ഏറ്റെടുക്കുന്നത്. കമ്പനി ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ക്കെതിരെ നേരത്തേ തന്നെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

മരുന്ന് നിര്‍മാണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ ) റാന്‍ബാക്‌സിയുടെ 30 ഓളം മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Advertisement