വിജയന് മുത്തം നല്‍കി ദാസന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
Film News
വിജയന് മുത്തം നല്‍കി ദാസന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th August 2022, 12:31 pm

സോഷ്യല്‍ മീഡിയയില്‍ വൈറലായി ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍. ഉടന്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന മഴവില്‍ മനോരമയുടെ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്ത് വിട്ട വീഡിയോ ക്ലിപ്പിലാണ് ശ്രീനിവാസനും മോഹന്‍ലാലും ഒരേ വേദിയിലെത്തിയത്. വേദിലെത്തിയ ശ്രീനിവാസന് മോഹന്‍ലാല്‍ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്.

മമ്മൂട്ടി, ആസിഫ് അലി, ടൊവിനോ തോമസ്, ഹണി റോസ്, മണിയന്‍പിള്ള രാജു, ജോഷി തുടങ്ങി നിരവധി പ്രമുഖ താരങ്ങളെയും വീഡിയോ ക്ലിപ്പില്‍ കാണാം.

ദാസനും വിജയനും എന്ന ക്യാപ്ഷനോടെ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘സിനിമ പഠിപ്പിച്ചവര്‍, സിനിമ കൊതിപ്പിച്ചവര്‍,’ എന്ന ക്യാപ്ഷനോടെയാണ് സംവിധാകന്‍ തരുണ്‍ മൂര്‍ത്തി ചിത്രങ്ങള്‍ പങ്കുവെച്ചത്.

മലയാളത്തിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാലും ശ്രീനിവാസനും. നാടോടിക്കാറ്റിലെ ദാസനും വിജയനും മലയാള പ്രേക്ഷകരുടെ നൊസ്റ്റാള്‍ജിയ ആണ്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ശ്രീനിവാസന്‍ അടുത്തിടെ രോഗാവസ്ഥ മൂലം വിശ്രമത്തിലായിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് ശ്രീനിവാസന്‍ ഒരു പൊതുവേദിയിലെത്തുന്നത്.

നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ കഴിഞ്ഞ ഏപ്രിലിലാണ് ആശുപത്രി വിട്ടത്. കീടമാണ് ഒടുവില്‍ പുറത്തിറങ്ങിയ ശ്രീനിവാസന്റെ ചിത്രം. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജീഷ വിജയനായിരുന്നു നായിക.

Content Highlight: Picture of Srinivasan and Mohanlal went viral on social media