| Thursday, 23rd May 2013, 3:24 pm

തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് സുകുമാരന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: തന്റെ ഫോണ്‍ ചിലര്‍ ചോര്‍ത്തുന്നുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ആഭ്യന്തരവകുപ്പിന്റെ അറിവോടെയാണ് ഇതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സമാധാനം പറയണം. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയതാണ്. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. []

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന വിശ്വസിനീയ വിവരം തന്നെയാണ് ലഭിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍.എസ്.എസിന്റെ നിലപാട് അറിയുക എന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ ചോര്‍ത്തല്‍.

തന്റെ ഫോണ്‍ 5 ദിവസമായി ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് തന്നെ സൂചന നല്‍കിയിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തലിനെ താന്‍ ഭയക്കുന്നില്ല. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ അറിവോടെയുള്ള ഈ ഏര്‍പ്പാടിനെതിരെ നടപടി വേണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അടുത്തിടെ,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാറിനുമെതിരെ സമുദായനേതാക്കള്‍ രൂക്ഷവിമര്‍ശമാണ് ഉന്നയിക്കുന്നത്. യു.ഡി.എഫ് ഘടകകക്ഷികളുടെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും പിന്തുണയോടെയാണ് സംഘടനകളുടെ ഈ നീക്കമെന്ന് സര്‍ക്കാര്‍ സംശയിക്കു ന്നുണ്ട്. ഇതാണ് ഫോണ്‍ ചോര്‍ത്താനുള്ള കാരണങ്ങളിലൊന്നെന്നാണ് പറയപ്പെടുന്നത്.

കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും മുതിര്‍ന്നനേതാക്കളും നിരവധിഎം.എല്‍.എമാരും സമുദായ നേതാക്കളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്.

ഇത്തരംനീക്കം സര്‍ക്കാറിന്റെ ഭാവിയെ ബാധിക്കുമെന്ന ചിന്തയും ഫോണ്‍ ചോര്‍ത്തലിന് പ്രേരണയാകുന്നുണ്ടെന്നാണ് സംശയിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more