ക്ലോസറ്റ് ചുമക്കുന്ന മുകേഷ്; 'ഹെലന്റെ' അണിയറപ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Movie Day
ക്ലോസറ്റ് ചുമക്കുന്ന മുകേഷ്; 'ഹെലന്റെ' അണിയറപ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th January 2022, 7:49 pm

2019 ലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഹെലന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘ഫിലിപ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ക്ലോസറ്റ് ചുമന്ന് കൊണ്ട് സ്‌റ്റെപ് കയറുന്ന മുകേഷിനെയും മറ്റ് മൂന്ന് പേരെയുമാണ് കാണുന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആല്‍ഫ്രഡ് കുര്യനാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കും.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിടുമെന്നറിയിച്ച് കഴിഞ്ഞ ദിവസം ആല്‍ഫ്രഡ് കുര്യന്‍ പങ്കുവെച്ച് വീഡിയോ ശ്രദ്ധ നേടിയിരുന്നു. മുകേഷ് ആയിരുന്നു വീഡിയോയില്‍ അഭിനയിച്ചിരുന്നത്.

നേരത്തെ മുകേഷ് തന്നെ അഭിനയിച്ച ചിത്രത്തിന്റെ കാസ്റ്റിംഗ് കോളും വീഡിയോ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

നേരത്തെ, ആല്‍ഫ്രഡിന്റെ തിരക്കഥയിലൊരുങ്ങിയ ഹെലന്‍ മികച്ച വിജയം നേടിയ ചിത്രം സംവിധാനം ചെയ്തത് മാത്തുക്കുട്ടി സേവ്യറാണ്.

ഹെലന്‍ എന്ന കഥാപാത്രത്തെ അവകരിപ്പിച്ച അന്ന ബെന്നിന് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു. കോള്‍ഡ് സ്റ്റോറേജില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടി അനുഭവിച്ച വേദനകള്‍ മികച്ച രീതിയില്‍ അന്ന ബെന്‍ അവതരിപ്പിച്ചിരുന്നു.

ബിഗ് ബാംഗ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനായിരുന്നു ചിത്രം നിര്‍മിച്ചത്. അന്ന ബെന്‍, ലാല്‍, നോബിള്‍ ബാബു തോമസ്, വിനീത് ശ്രീനിവാസന്‍, ബിനു പപ്പു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: philip’s movie poster out