എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തന സമയം ചുരുക്കുന്നു
എഡിറ്റര്‍
Monday 15th October 2012 8:45am

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ പ്രവര്‍ത്തന സമയം ചുരുക്കുന്നു. ഇന്ന് രാവിലെ 9 മണിമുതല്‍ വൈകിട്ട് 7 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂ.

ഇന്ധനവില കൂട്ടിയിട്ടും പമ്പുകള്‍ക്കുള്ള കമ്മീഷന്‍ എണ്ണക്കമ്പനികള്‍ കൂട്ടാത്തതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ നടപ്പാക്കത്തതില്‍ പ്രതിഷേധിച്ചാണിത്. പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ പ്രവര്‍ത്തിസമയം 12 മണിക്കൂറായി ചുരുക്കാനാണ് പെട്രോള്‍ പമ്പ് ഉടമകളുടെ തീരുമാനം.

Ads By Google

കോണ്‍ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്റെ തീരുമാന പ്രകാരമാണ് സൂചനാപണിമുടക്ക്. രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ മുപ്പതിനായിരത്തോളം പമ്പുകള്‍ സമരത്തില്‍ പങ്കുചേരും.

നാളെ മുതല്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കും. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം. രാധാകൃഷ്ണന്‍ അറിയിച്ചു. കമ്മീഷന്‍ കൂട്ടിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

നിലവില്‍ ആയിരം ലീറ്റര്‍ പെട്രോള്‍ വിറ്റഴിക്കുമ്പോള്‍ 1499 രൂപയാണ് പമ്പുടമകള്‍ക്ക് കമ്മിഷന്‍ ലഭിക്കുന്നത്. ഡീസലിന് 900 രൂപയും. വൈദ്യുതി ചാര്‍ജ് ഉള്‍പ്പെടെ കൂടിയിട്ടും കമ്മിഷന്‍ വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല.

പമ്പ് നടത്തിപ്പിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മൂന്നുകൊല്ലമായെങ്കിലും നടപ്പാക്കിയിട്ടില്ലെന്നും ഉടമകള്‍ കുറ്റപ്പെടുത്തുന്നു.

അസോസിയേഷന്റെ കീഴില്‍ 20 സംസ്ഥാനങ്ങളിലായി മുപ്പതിനായിരത്തോളം പമ്പുകളാണുള്ളത്. കേരളത്തില്‍ മൂന്ന് എണ്ണക്കമ്പനികള്‍ക്ക് കീഴിലായി 1,875 പമ്പുകളുണ്ട്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ മാത്രം പമ്പ് പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് കോണ്‍ഫെഡറേഷന്റെ തീരുമാനം. രാത്രി പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ പ്രതിമാസം മുപ്പതിനായിരം രൂപവരെ ലാഭിക്കാമെന്ന് പമ്പുടമകള്‍ പറയുന്നു.

Advertisement