എഡിറ്റര്‍
എഡിറ്റര്‍
തട്ടിപ്പിന് ഉപയോഗിക്കുന്നത് ചിപ്പുകള്‍: പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന തട്ടിപ്പ് ഇങ്ങനെ
എഡിറ്റര്‍
Saturday 29th April 2017 12:11pm

ലക്‌നൗ: റിമോട്ട് കണ്‍ട്രോള്‍ ചിപ്പ് ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍. നിറയ്ക്കുന്ന പെട്രോളിന്റെ അളവില്‍ കുറവു വരുത്തുന്നതിനായാണ് ഈ ചിപ്പ് ഉപയോഗിക്കുന്നത്.

യു.പിയില്‍ ഈ രീതിയില്‍ വ്യാപകമായി തട്ടിപ്പു നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതുവഴി മാസം 200കോടി രൂപയാണ് പെട്രോള്‍ പമ്പുകള്‍ തട്ടുന്നതെന്നാണ് കണ്ടെത്തല്‍.


Must Read: ആദിവാസികളുടെ നില്‍പുസമരത്തിനുനേരെ ആക്രമണം; ആക്രമികള്‍ പൊലീസ് മേധാവിയുടെ ഓഫീസിലുള്ളവരെന്ന് റിപ്പോര്‍ട്ട് 


യു.പിയിലെ 80% പമ്പുകളിലും ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് യു.പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കണ്ടെത്തല്‍. എസ്.ടി.എഫ് കഴിഞ്ഞദിവസം ഏഴു പെട്രോള്‍ പമ്പുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ വെള്ളിയാഴ്ച എസ്.ടി.എഫ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ നാല് പെട്രോള്‍ പമ്പ് ഉടമകളും ഉള്‍പ്പെടും.

ഒരു പെട്രോള്‍ പമ്പ് ശരാശരി മാസം 12-15 ലക്ഷം രൂപവരെയാണ് ഈ ക്രമക്കേടിലൂടെ സമ്പാദിക്കുന്നതെന്നാണ് എസ്.ടി.എഫിന്റെ കണ്ടെത്തല്‍.

ചിപ്പിന്റെ പ്രവര്‍ത്തനം ഇങ്ങനെ:

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്ന യന്ത്രത്തില്‍ ഒരു ഇലക്ട്രീഷ്യന്റെ സഹായത്തോടെ ചിപ്പ് ഘടിപ്പിക്കും.

ചിപ്പ് ഘടിപ്പിക്കുന്നതോടെ നിറയ്ക്കുന്ന ഇന്ധനത്തില്‍ 5-10% വരെ കുറവുവരുത്താന്‍ കഴിയും. അതായത് ഒരു ലിറ്റര്‍ പെട്രോളിനാണ് നിങ്ങള്‍ ആവശ്യപ്പെട്ടതെങ്കില്‍ 900 മില്ലിയേ നിങ്ങളുടെ വണ്ടിയില്‍ നിറയ്ക്കൂ. എന്നാല്‍ ഡിസ്‌പ്ലേയില്‍ ഒരു ലിറ്റര്‍ കാട്ടുകയും ചെയ്യും.

ഈ ചിപ്പ് ഒരു വയര്‍ വഴി ഒരു റിമോട്ട് കണ്‍ട്രോളുമായി ബന്ധപ്പിക്കും. ചിപ്പ് ആക്ടിവേറ്റ് ചെയ്യാനുളള റിമോട്ട് കണ്‍ട്രോള്‍ 100മീറ്റര്‍ ദൂരപരിധിക്കുള്ളില്‍വെച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

Advertisement