എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ വില ലിറ്ററിന് 2 രൂപ കുറച്ചു
എഡിറ്റര്‍
Saturday 16th March 2013 8:52am

ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് രണ്ടു രൂപ കുറക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പ്രാദേശിക നികുതിയിലെ കുറവ് കൂടി ചേരുമ്പോള്‍ കേരളത്തില്‍ പെട്രോളിന് രണ്ടര രൂപ കുറയും.

Ads By Google

കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില 3.14 രൂപ കുറച്ചു. എന്നാല്‍  ഡീസലിന്റെ ചില്ലറ വില്‍പന വിലയില്‍ മാറ്റമില്ല. തീരുമാനം വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണ വില കൂട്ടിയ ശേഷമാണ് ഇപ്പോള്‍ പെട്രോള്‍ വില  എണ്ണകമ്പനികള്‍ കുറച്ചത്. ഫെബ്രുവരി 16ന് പെട്രോള്‍ വില 1.50 രൂപയും മാര്‍ച്ച് രണ്ടിന് 1.40 രൂപയും കൂട്ടിയിരുന്നു. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴും ലിറ്ററിന് 8.64 രൂപ നഷ്ടത്തിലാണു ഡീസല്‍ വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം.

നേരത്തേ ക്രൂഡ് ഓയില്‍ വില ബാരലിന് 131 ഡോളര്‍ വരെ എത്തിയപ്പോഴാണ് വില കൂട്ടിയത്. ഇപ്പോള്‍ അത് 120 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡീസല്‍ വില മാസം തോറും 50 പൈസ ഈ മാസം വര്‍ധിപ്പിക്കേണ്ടെന്നും എണ്ണകമ്പനികള്‍ തീരുമാനിച്ചു.

ലിറ്ററിന് 3.14 രൂപ കുറച്ചതോടെ കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍വില 60.18 ആയി. ഇതിലൂടെ പ്രതിദിനം നാല് ലക്ഷം രൂപയുടെയും മാസം 1.15 കോടിയോളം രൂപയുടെയും ലാഭമുണ്ടാകും.

Advertisement