എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു
എഡിറ്റര്‍
Tuesday 17th May 2016 12:14am

petrol-01ന്യൂദല്‍ഹി: പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡീസലിന് 1.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഈ മാസം ഇതു രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്. ഇതോടെ ദല്‍ഹിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 51.67 രൂപയും പെട്രോളിന് ലിറ്ററിന് 63.02 രൂപയാകുമെന്ന് ഇന്ത്യന്‍ ഓയിര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

കഴിഞ്ഞ തവണ പെട്രോളിന് ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചത്. മെയ് 1നായിരുന്നു വില വര്‍ധനവ് നിലവില്‍ വന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചതാണ് വില വര്‍ധനവിനു കാരണമെന്ന് ഐ.ഒ.സി അറിയിച്ചു.  ഐ.ഒ.സി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ എല്ലാമാസവും ഒന്നാം തിയ്യതിയും പതിനാറാം തിയ്യതിയും എണ്ണ വില പുതുക്കാറുണ്ട്.

Advertisement