Administrator
Administrator
രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ഹരജി
Administrator
Thursday 9th June 2011 2:52pm

baba ramdevപാറ്റ്‌ന: യോഗഗുരു ബാബ രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ കോടതിയില്‍ ഹരജി. പാറ്റ്‌ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് വിനയ്കുമാര്‍ സിംഗ് ആണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. സായുധസേന ഉണ്ടാക്കുമെന്ന രാംദേവിന്റെ പരാമര്‍ശമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണനെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement