എഡിറ്റര്‍
എഡിറ്റര്‍
‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’നിരോധിക്കണം: ക്രൈസ്തവ സഭ
എഡിറ്റര്‍
Saturday 22nd June 2013 2:00pm

pithavinum-puthranum

കോഴിക്കോട്: ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’  എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്  സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് മുമ്പാകെ പരാതി.
Ads By Google

ക്രൈസ്തവ വിശ്വാസികളുടെ വികാരം മുറിപ്പെടുത്തുകയും,  ക്രിസ്തുവിനെ പ്രണയിക്കുന്ന കന്യാസ്ത്രീയുടെ കഥ എന്ന് വിശേഷിപ്പിച്ചാണ് സിനിമ പുറത്തിറക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ആലുവയിലെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്,  ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്‍, പാലക്കാട് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, തൃശ്ശൂരിലെ നിര്‍മല പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഒമര്‍, കൊച്ചിയിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എല്‍സി കൊക്കാട്ട് തുടങ്ങിവരാണ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് പരാതി നല്‍കിയത്.

ബല്‍റാം മട്ടന്നൂരിന്റെ തിരക്കഥയില്‍ ടി. ദീപേഷ് സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണ്. ഏറെ ചര്‍ച്ച ചെയ്ത സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയായ ആമേന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.

മതസൗഹാര്‍ദം തകര്‍ക്കാനും സഭയെയും വിശ്വാസികളെയും അപമാനിക്കാനും മാത്രമേ സിനിമ സഹായിക്കുകയുള്ളൂവെന്ന് പരാതിക്കാര്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

പരാതിയെ കുറിച്ച് വിശദമായി പഠിക്കുമെന്നും, പരാതി മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്തതായും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമയുടെ സംവിധായകന്‍, നിര്‍മാതാവ് എന്നിവരില്‍നിന്ന് തെളിവെടുക്കുമെന്നും ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

Advertisement