എഡിറ്റര്‍
എഡിറ്റര്‍
കെവിന്‍ പീറ്റേഴ്‌സണ്‍ കൗണ്ടി ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
എഡിറ്റര്‍
Saturday 26th August 2017 9:30pm

കൗണ്ടി ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ട്വിറ്ററിലൂടെ പീറ്റേഴ്‌സണ്‍ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. തന്നെ പിന്തുണച്ച ഇംഗ്ലണ്ട് ആരാധകര്‍ക്കും ക്ലബ് അധികൃതര്‍ക്കും നന്ദി പറയുന്നതായും ഇംഗ്ലണ്ടിലെ കരിയര്‍ അവസാനിച്ചുവെന്നും താരം പറഞ്ഞു.

സറേ താരമായിരുന്ന പീറ്റേഴ്‌സണ്‍ പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. ജൂലൈ 19ന് എസ്സെക്‌സിനെതിരെയായിരുന്നു പീറ്റേഴ്‌സന്റെ അവസാന മത്സരം. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് പീറ്റേഴ്‌സണായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ വംശജനായ പീറ്റേഴ്‌സണ്‍ വിദേശരാഷ്ട്രങ്ങളിലെ ട്വന്റി-20 ടൂര്‍ണമെന്റുകളില്‍ തുടരും. കളിക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ വന്യജീവി സംരക്ഷണ പദ്ധതികളുമായും സഹകരിക്കാനാണ് താരത്തിന്റെ തീരുമാനം.

ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്നും വിരമിച്ച പീറ്റേഴ്‌സണ് 2019ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കാനാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ 37കാരനായ പീറ്റേഴ്‌സണെ സംബന്ധിച്ചെടുത്തോളം ഇനിയൊരു തിരിച്ചുവരവിന് സാധ്യത കുറവാണ്.

Advertisement