എഡിറ്റര്‍
എഡിറ്റര്‍
‘കടുവക്കൂട്ടിലകപ്പെട്ട കംഗാരു’; കനത്ത ചൂടില്‍ ബാറ്റ് ചെയ്തു ഹാന്‍സ്‌കോമ്പിന്റെ തൂക്കം ഒറ്റദിവസം കൊണ്ട് 5 കിലോയോളം കുറഞ്ഞു
എഡിറ്റര്‍
Thursday 7th September 2017 10:14am

ചിറ്റഗോങ്: ബംഗ്ലാദേശും ഓസീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ചിറ്റഗോങ്ങില്‍ പുരോഗമിക്കുകയാണ്. ആദ്യമത്സരത്തിലെ ജയം പകര്‍ന്ന ഊര്‍ജ്ജവുമായാണ് ബംഗ്ലാ കടുകള്‍ കങ്കാരുപ്പടയെ നേരിടുന്നത്. ബംഗ്ലാദേശിലിപ്പോള്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഠിനമായ ചൂടില്‍ ഒരുദിവസം മുഴുവന്‍ കളിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അത് ബാറ്റിങ്ങാണെങ്കില്‍ പ്രത്യേകിച്ച്.

 


Also Read: അതിരപ്പിള്ളി പദ്ധതി മുന്നണിയുടെ പൊതുനിലപാടിന് നിരക്കുന്നതല്ല: എം.എ ബേബി


ഇത്തരത്തില്‍ ബാറ്റുചെയ്യേണ്ടി വന്നതിന്റെ ദുരനുഭവം ഉണ്ടായിരിക്കുകയാണ്. ഓസീസ് ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍സ്‌കോംബ്. ഡേവിഡ് വാര്‍ണറും പീറ്റര്‍ ഹാന്‍സ്‌കോംമ്പുമാണ് ഇന്നലെ ഓസീസിനായി ക്രീസിലുണ്ടായിരുന്നത്. വെറും 113 പന്തുകള്‍ മാത്രമേ നേരിട്ടുള്ളവുവെങ്കിലും മൈതാനത്ത് വെയിലുകൊണ്ടുള്ള നില്‍പ്പ് ഹാന്‍സ്‌കോംമ്പിനെ തെല്ലൊന്നുമല്ല അലട്ടിയത്.

ഇന്നലത്തെ കളികഴിഞ്ഞ് ഡ്രസിംങ്ങ് റൂമിലെത്തുമ്പോഴേക്കും ഹാന്‍സ്‌കോമ്പിന്റെ 4.5 കിലോ ഭാരമാണ് കുറഞ്ഞത്. താരം ബാറ്റിങ്ങിനിടയ്ക്ക് ശര്‍ദ്ദിക്കുകയും ചെയ്തിരുന്നു. 113 പന്ത് നേരിട്ട ഹാന്‍സ്‌കോംമ്പ് 69 റണ്‍സാണ് ഇന്നലെ നേടിയത്. ഏറെ ക്ഷീണിതനായി കാണപ്പെട്ട താരത്തെ മത്സരശേഷം ടീം ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് 4.5 കിലോ കുറഞ്ഞതായി ബോധ്യപ്പെട്ടത്.


Dont Miss: ജയിലില്‍ ഓണക്കോടിയുമായി താരങ്ങള്‍ വരി നില്‍ക്കുമ്പോള്‍ ‘ആഘോഷങ്ങളില്ലാത്ത ആദ്യ ഓണമെന്ന്’ അക്രമിക്കപ്പെട്ട നടി


ശരീരത്തിലെ ജലാംശം കുറഞ്ഞതാണ് ക്ഷീണത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശുയര്‍ത്തിയ 225 റണ്‍സിനെതിര ബാറ്റുചെയത് ഓസീസ് ലീഡുനേടിയാണ് ഇന്നലെ കളിയവസാനിപ്പിച്ചത്. ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ 82 റണ്‍സാണ് നേടിയത്.

Advertisement