എഡിറ്റര്‍
എഡിറ്റര്‍
ബലൂച് നേതാവ് കൊലപാതകക്കേസില്‍ മുഷ്‌റഫിനെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Thursday 13th June 2013 2:52pm

Pervez Musharaf

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വീണ്ടും അറസ്റ്റ് ചെയ്തു. 2006ലെ ബലൂച് നേതാവ് അക്ബര്‍ ബുക്തി കൊലപാതക കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2006 ലെ സൈനിക അടിച്ചമര്‍ത്തലിനിടെയാണ് ബലൂച് നേതാവിന്റെ കൊലപാതകം നടന്നത്. മുഷ്‌റഫിനെ രണ്ടാഴ്ച്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Ads By Google

മുഷ്‌റഫ് ഇപ്പോള്‍ താമസിക്കുന്ന ഫാംഹൗസില്‍ വെച്ച് തന്നെയാവും റിമാന്‍ഡ് കാലാവധിയും പൂര്‍ത്തിയാക്കുക. ഈ ഫാം ഹൗസിനെ നേരത്തേ തന്നെ സബ് ജയിലായി പ്രഖ്യാപിച്ചിരുന്നു.

Advertisement