'ഇതെന്താ മീനുകള്‍ക്കാണോ റ്റാറ്റ കൊടുക്കുന്നത്'; ഒഴിഞ്ഞു കിടക്കുന്ന ദാല്‍ തടാകത്തെ നോക്കി റ്റാറ്റ കൊടുത്ത മോദിയ്ക്ക് സോഷ്യല്‍മീഡിയാ ട്രോള്‍
Social Tracker
'ഇതെന്താ മീനുകള്‍ക്കാണോ റ്റാറ്റ കൊടുക്കുന്നത്'; ഒഴിഞ്ഞു കിടക്കുന്ന ദാല്‍ തടാകത്തെ നോക്കി റ്റാറ്റ കൊടുത്ത മോദിയ്ക്ക് സോഷ്യല്‍മീഡിയാ ട്രോള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 5th February 2019, 12:10 pm

ശ്രീനഗര്‍: ശ്രീനഗര്‍ സന്ദര്‍ശനത്തിനിടെ ഒഴിഞ്ഞു കിടക്കുന്ന ദാല്‍ തടാകത്തില്‍ കൈവീശി കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ട്രോള്‍. ഞായറാഴ്ച പുറത്തു വന്ന ദൃശ്യങ്ങളിലാണ് മോദി ബോട്ടില്‍ സഞ്ചരിക്കവെ ക്യാമറയെ നോക്കി കൈവീശിയത്.

കൊടും തണുപ്പില്‍ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ആരും തന്നെ പരിസരത്തുണ്ടായിരുന്നില്ല. പോരാത്തതിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത് കൊണ്ട് തടാകത്തിന്റെ ഭാഗത്ത് ആര്‍ക്കും പ്രവേശനവുമുണ്ടായിരുന്നില്ല.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കശ്മീരികളെ പൂട്ടിയിട്ടിരിക്കുകയാണെന്നും മീനുകള്‍ക്കാണോ മോദി ടാറ്റ കൊടുക്കുന്നതെന്നും ട്രോളുകളില്‍ ചിലത് പറയുന്നു. മോദി “മോദി വേവ്” ഉണ്ടാക്കാന്‍ നോക്കുകയാണെന്നാണ് മറ്റൊരു കമന്റ്.

മോദിയുടെ പ്രകടനത്തെ കളിയാക്കി കൊണ്ട് ഉമര്‍ അബ്ദുല്ലയും മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.