വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു: ഗുണ്ടാസംഘം അറസ്റ്റില്‍
kERALA NEWS
വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു: ഗുണ്ടാസംഘം അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 10th September 2019, 11:13 pm

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ഗുണ്ടാസംഘം അറസ്റ്റില്‍. ഇന്ന് രാവിലെ 11 മണിക്കാണ് ഗുണ്ടാസംഘം വിഴിഞ്ഞം സ്വദേശിയായ ഫൈസലിനെ ഡി.വൈ.എഫ്.ഐയുടെ കൊടിമരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാട്ടുകാര്‍ നോക്കി നില്‍ക്കേയാണ് എട്ടംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചത്. അവശനായ ഫൈസലിനെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ഗുണ്ടാസംഘത്തെ തിരിച്ചറിഞ്ഞത്.

വിഴിഞ്ഞം സ്വദേശികളായ ഷാഫി, ആഷിക്ക്, അജ്മല്‍, സുജില്‍, ഫിറോസ്, കണ്ണന്‍, ഇസ്മായില്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ഒന്നാം പ്രതിയായ ഷാഫിയെ ഒരാഴ്ച മുമ്പ് മറ്റൊരു സംഘം മര്‍ദ്ദിച്ചിരുന്നു. അതിന്റെ പക പോക്കലാണ് ഇപ്പോള്‍ ഫൈസലിനുണ്ടായ മര്‍ദ്ദനമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഷാഫിയെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായവര്‍ ഇന്ന് മര്‍ദ്ദനമേറ്റ ഫൈസലിന്റെ സുഹൃത്തുക്കളാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊടിമരത്തില്‍ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിന് ഡി.വൈ.എഫ്.ഐ ലോക്കല്‍ സെക്രട്ടറിയും പ്രതികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.