എഡിറ്റര്‍
എഡിറ്റര്‍
വിവാദങ്ങള്‍ക്കൊടുവില്‍ പത്ത് വയസുകാരന്‍ പതിനെട്ട് വയസുകാരിയെ കല്യാണം കഴിക്കുന്ന സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഉത്തരവായി
എഡിറ്റര്‍
Tuesday 29th August 2017 10:58pm

മുംബൈ: പത്ത് വയസുകാരന്‍ പതിനെട്ട് വയസുകാരിയെ കല്യാണം കഴിക്കുന്ന സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉത്തരവിട്ടു. ആഴ്ചകളോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കും പരാതികള്‍ക്കും അവസാനമിട്ടുകൊണ്ടാണ് സോണി എന്റര്‍ട്‌റെയിന്‍മെന്റ് ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തു വന്ന ‘പെഹ്രെദാര്‍ പിയാ കി’ എന്ന സീരിയല്‍ നിര്‍ത്തലാക്കിയത്.

വെള്ളിയാഴ്ചയായിരുന്നു സീരിയലിന്റെ അവസാന സംപ്രേഷണം. സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാക്കുമെങ്കിലും തങ്ങള്‍ സീരിയല്‍ പിന്‍വലിക്കുകായാണെന്ന് ചാനല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


Also Read: ഗുര്‍മീതിന്റെ ആശ്രമത്തില്‍ റെയ്ഡ്, വീഡിയോ കാണാം


ദിവസങ്ങള്‍ക്ക് മുമ്പ് പ്രേക്ഷകരില് ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കേണ്ടി വന്നത്.
10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ വിവാഹം കഴിക്കുന്നതാണ് സീരിയലിന്റെ പ്രമേയം.

കുട്ടികളില്‍ തെറ്റായ സന്ദേശം പരത്താന്‍ ഇടയാക്കുന്നതാണ് സീരിയലിന്റെ ഉള്ളടക്കം എന്നതിനെച്ചൊല്ലിയാണ് പ്രേക്ഷകര്‍ ഇതിനെതിരെ രംഗത്തെത്തിയത്. നേരത്തെ സോണി ടി വി യോട് ഈ സീരിയലിന്റെ സമയം പ്രൈം ടൈമില്‍ നിന്ന് മാറ്റാനും ‘ഇത് ബാല വിവാഹത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല’ എന്ന് ഡിസ്‌ക്ലെമര്‍ ചേര്‍ക്കാനും ആവശ്യപ്പെിട്ടിരുന്നു.

ചാനല്‍ ആ നിര്‍ദേശം നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സീരിയല്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കണം എന്ന ഉത്തരവ്. ശശി മിത്തല്‍, സുമീത് മിത്തല്‍ എന്നിവരാണ് സീരിയലിന്റെ നിര്‍മ്മാതാക്കള്‍.

Advertisement