മറഡോണയുമല്ല, പെലയുമല്ല മികച്ച താരം മറ്റൊരാള്‍; വെളിപ്പെടുത്തലുമായി മുന്‍ ബാഴ്സ താരം
Football
മറഡോണയുമല്ല, പെലയുമല്ല മികച്ച താരം മറ്റൊരാള്‍; വെളിപ്പെടുത്തലുമായി മുന്‍ ബാഴ്സ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th November 2023, 12:02 pm

അര്‍ജന്റീനന്‍ ഇതിഹാസങ്ങളായ ഡിഗോ മറഡോണയും ലയണല്‍ മെസിയും ഇവരില്‍ മികച്ച താരമാരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്സലോണയുടെ മുന്‍ സ്പാനിഷ് താരമായ പെഡ്രൊ.

മറഡോണയും മെസിയും തമ്മില്‍ താരതമ്യങ്ങള്‍ ഇല്ലെന്നും ലയണല്‍ മെസിയാണ് ഏറ്റവും മികച്ച തരാമെന്നുമാണ് പെഡ്രൊ പറഞ്ഞത്.

സ്പോര്‍ടിറ്റാലിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മെസിയും മറഡോണയുമായി താരതമ്യങ്ങളില്ല. കാരണം അവര്‍ അവിശ്വസനീയമായിരുന്നു. ഫുട്‌ബോളിന്റെ എല്ലാ കാലഘട്ടങ്ങളിലും പെലെ, മറഡോണ, ക്രൈഫ് തുടങ്ങിയ നിരവധി മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഒരാളെ തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മെസിയായിരിക്കും,’ പെഡ്രൊ ടട്ടോ നാപൊളി വഴി പറഞ്ഞു.

ലയണല്‍ മെസിയും പെഡ്രൊയും നിരവധി സീസണുകളില്‍ ബാഴ്സക്കായി ഒരുമിച്ച് കളിച്ചിട്ടുണ്ട്. 270 മത്സരങ്ങളിലാണ് ഇരുതാരങ്ങളും ഒരുമിച്ച് കളിച്ചത്. അതില്‍ 54 സംയുക്തഗോളുകളും ഇരുവരും നേടി.

അതേസമയം സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണക്കൊപ്പം ഒരു അവിസ്മരണീയമായ കരിയര്‍ ആണ് മെസി കെട്ടിപ്പടുത്തുയര്‍ത്തിയത്. ബാഴ്സക്കായി 672 മത്സരങ്ങളില്‍ നിന്നും 778 ഗോളുകള്‍ ആണ് മെസി നേടിയത്.

2021ല്‍ ബാഴ്സയില്‍ നിന്നും നീണ്ട കരിയര്‍ അവസാനിപ്പിച്ച് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് പോവുകയും അവിടെനിന്നും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കും മെസി ചേക്കേറി.

സ്പാനിഷ് താരമായ പെഡ്രൊ ഏഴ് വര്‍ഷമാണ് ബാഴ്സയില്‍ കളിച്ചത്. അഞ്ച് ലാ ലിഗയും മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടം ഉള്‍പ്പെടെ 21 കിരീടങ്ങളാണ് പെഡ്രൊ കറ്റാലന്‍മാരൊപ്പം നേടിയത്.

Content Highlight: Pedro reveals who is the best player in football.