എഡിറ്റര്‍
എഡിറ്റര്‍
‘നടിയെ അധിക്ഷേപിച്ചിട്ടില്ല’; പി.സി.ജോര്‍ജ് എം.എല്‍.എ
എഡിറ്റര്‍
Saturday 5th August 2017 3:47pm

 

കോഴിക്കോട്: കൊച്ചിയില്‍ ആക്രമിക്കപെട്ട നടിയെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഹൈകോടതിയില്‍ നടിയെ നിര്‍ഭയയുമായി താരതമ്യപ്പെടുത്തിയ പൊലീസിന്റെ നടപടിയെയാണ് താന്‍ വിമര്‍ശിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വന്‍ വീഴ്ചയാണെന്നും പി.സി ജോര്‍ജ് പറയുന്നു.

മനോരമ ന്യൂസിലെ നേരേ ചൊവ്വേയിലൂടെയാണ് പി.സിയുടെ പ്രസ്താവന. നടി ആക്രമിക്കപെട്ട സംഭവത്തില്‍ ദിലീപിനുനേരെ ഒരു തെളിവുമില്ല. അത് കൊണ്ടാണ് പത്തൊമ്പത് തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞിട്ടും ഒന്നു പോലും പോലീസിന് ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ കഴിയാത്തത്


Also read ആസിഡ് ആക്രമണത്തിന് ഇരയായ ദളിത് പൂജാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ക്ഷേത്രകമ്മിറ്റി


അന്വേഷണ സംഘത്തില്‍ പോലും ദിലീപ് കുറ്റകാരനല്ലെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട് എന്നും പി.സി ജോര്‍ജ് പറയുന്നു.
നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല എന്നും ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി പറഞ്ഞിരുന്നു.

ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ഗായിക സായനോരയും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെയും പി.സി ജോര്‍ജ് പരിഹസിച്ചിരുന്നു.

Advertisement