എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയില്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു സ്ഥാനമില്ല ; കൊടിക്കുന്നിലിന് മറുപടിയുമായി പി.സി വിഷ്ണുനാഥ്
എഡിറ്റര്‍
Saturday 28th October 2017 3:40pm

ന്യൂദല്‍ഹി: കെ.പി.സി.സി പട്ടിക സംബന്ധിച്ച വിവാദത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിക്കു മറുപടിയുമായി പി.സി.വിഷ്ണുനാഥ്.

24 വയസ്സു മുതല്‍ താന്‍ കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍നിന്നുള്ള കെ.പി.സി.സി അംഗമാണ്. പാര്‍ട്ടിയില്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു സ്ഥാനമില്ല.

കെ.പി.സി.സി പട്ടികയില്‍ ഉള്‍പ്പെടുത്തണമോയെന്നു തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ ഉന്നത നേതാക്കളുണ്ട്. തന്നെ ഒഴിവാക്കിയോ എന്ന് അറിയില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

കൊല്ലം എഴുകോണ്‍ ബ്ലോക്കില്‍നിന്നാണ് വിഷ്ണുനാഥിന്റെ പേര് കെ.പി.സി.സി ഭാരവാഹിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ കൊടിക്കുന്നേല്‍ സുരേഷ് രംഗത്തെത്തിയിരുന്നു.


Dont Miss യു.പിയിലെ വൃന്ദാവനിലും ബര്‍സാനയിലും മദ്യ, മാംസ വില്‍പ്പനങ്ങള്‍ നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍


ഏഴുകോണ്‍ ബ്ലോക്കില്‍നിന്ന് പി സി വിഷ്ണുനാഥിന്റെ പേരായിരുന്നു ആദ്യം പട്ടികയില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ വിഷ്ണുനാഥിനു പകരം തന്റെ നോമിനിയായി വെളിയം ശ്രീകുമാറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കൊടിക്കുന്നിലിന്റെ നിലപാട്.

എന്നാല്‍ പുതുക്കിയ പട്ടികയിലും വെളിയം ശ്രീകുമാര്‍ ഇടംപിടിക്കാത്തതോടെ കൊടിക്കുന്നില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ സമീപിച്ചിരുന്നു.
അതേസമയം കെ.പി.സി.സി പട്ടികയില്‍നിന്ന് പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടെടുത്തിരുന്നു.

വിഷ്ണുനാഥ് നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയാണെന്നും ഉമ്മന്‍ചാണ്ടി ആലപ്പുഴയില്‍ പറഞ്ഞു. വിഷ്ണുനാഥിനെ കെ.പി.സി.സി അംഗമാക്കുന്ന കാര്യത്തില്‍ ഇനി തീരുമാനമെടുക്കുക രാഹുല്‍ ഗാന്ധിയായിരിക്കും.

കൊടിക്കുന്നിലിന് പുറമെ ശശി തരൂര്‍, കെ.വി തോമസ്, എം.കെ രാഘവന്‍, കെ.സി വേണുഗോപാല്‍ എന്നീ എം.പിമാരും പട്ടികയ്ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.

Advertisement