പിണറായി വിജയന്‍ അധികാരത്തിലിരിക്കുന്നത് താലിബാന്റെ പിന്തുണയോടെ: പി.സി. ജോര്‍ജ്
Kerala News
പിണറായി വിജയന്‍ അധികാരത്തിലിരിക്കുന്നത് താലിബാന്റെ പിന്തുണയോടെ: പി.സി. ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th September 2021, 5:59 pm

കോട്ടയം: കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലിരിക്കുന്നത് താലിബാന്റെ പിന്തുണയോടെയാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താലിബാനിസ്റ്റുകള്‍ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാര്‍ച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടാത്തത്,’ പി.സി. ജോര്‍ജ് പറഞ്ഞു.

കേരളത്തില്‍ നടക്കുന്നത് താലിബാനിസം ആണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രി ഇതിന് പിന്തുണ നല്‍കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

‘വിശ്വാസികളോട് സൂക്ഷിക്കണം എന്ന് പറഞ്ഞതിന്റെ പേരില്‍ ബിഷപ്പിന്റെ താമസസ്ഥലത്തേക്ക് മാര്‍ച്ച് നടത്തി. അതിനെ നിയന്ത്രിക്കാന്‍ എന്ത് കൊണ്ടാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകാത്തത്?,’ പി.സി. ജോര്‍ജ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം വെച്ചതായും പി.സി. ആരോപിച്ചു. ഇതിനെതിരെ ശക്തമായി നിലപാട് എടുത്തില്ലെങ്കില്‍ അനുഭവിക്കേണ്ടിവരും എന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ഈരാറ്റുപേട്ട നഗരസഭയില്‍ നടന്നതും താലിബാനിസ്റ്റുകളുടെ ഇടപെടല്‍ ആണ്. എസ്.ഡി.പി.ഐ അംഗങ്ങള്‍ താലിബാനിസ്റ്റുകള്‍ ആണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PC George Pinaray Vijayan Taliban Kerala