എഡിറ്റര്‍
എഡിറ്റര്‍
എന്റെ തലവെട്ടി ഫോട്ടോഷോപ്പില്‍ വെക്കാം; എന്നാല്‍ ഇതുപോലൊരു വയര്‍ നിങ്ങള്‍ക്ക് വേറെ കിട്ടുമോ; വാളുമേന്തിയുള്ള ഫോട്ടോയെ കുറിച്ച് പി.സി ജോര്‍ജ്ജ്
എഡിറ്റര്‍
Sunday 6th August 2017 3:09pm

തിരുവനന്തപുരം: പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ഒരു ചിത്രമായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നത്. ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ വസ്ത്രം ധരിച്ച് കയ്യില്‍ വാളുമേന്തി നില്‍ക്കുന്ന കിടിലന്‍ പടം. എന്നാല്‍ പി.സിയെ ആരോ ഫോട്ടോഷോപ്പില്‍ കയറ്റി ഇറക്കിയതാണെന്നായിരുന്നു ചിത്രം കണ്ട പലരും പറഞ്ഞത്. എന്നാല്‍ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്ന് പി.സി തന്നെ ഒടുവില്‍ വെളിപ്പെടുത്തി.

ചിത്രം ഒറിജിനല്‍ തന്നെയാണെന്ന് പറയുകയാണ് പി.സി. എന്റെ തല വെട്ടി ഫോട്ടോഷോപ്പില്‍ വയ്ക്കാം എന്നാല്‍ ഇതുപോലെ ഒരു വയര്‍ നിങ്ങള്‍ക്ക് വേറെ കിട്ടുമോ ‘ എന്നായിരുന്നു ഫോട്ടോയെ കുറിച്ചുള്ള പി.സിയുടെ ചോദ്യം.


Dont Miss കേരളത്തിലെ ജനകീയ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടോ; ആദിത്യനാഥ് ആദ്യം സ്വന്തം നാട്ടില്‍ ക്രമസമാധാനം ഉണ്ടാക്കട്ടെയെന്നും കോടിയേരി


കേരള നിയമസഭയുടെ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റിയുടെ പഠനയാത്രയുടെ ഭാഗമായി എടുത്ത ചിത്രമായിരുന്നു അത്.

പലരും ഉത്തരേന്ത്യ സന്ദര്‍ശിച്ച് അവിടെയുള്ള പരമ്പരാഗത വസ്ത്രങ്ങളൊക്കെ ധരിച്ചു നില്‍ക്കുന്ന ഫോട്ടോകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അതുമാത്രമല്ല, വളരെ മനോഹരമായതും സമ്പുഷ്ടമായതുമായ ചരിത്രമുള്ള നാടാണ് രാജസ്ഥാന്‍.

അവരുടെ സംസ്‌കാരം ഇന്ത്യയില്‍ വളരെയധികം വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. വസ്ത്രങ്ങളുടെ കാര്യത്തിലാണെങ്കിലും, കലയുടെ കാര്യത്തിലാണെങ്കിലും ഉത്സവങ്ങളുടെ കാര്യത്തിലാണെങ്കിലുമൊക്കെ ഈ വ്യത്യസ്തത കാണാന്‍ കഴിയും. എല്ലാം വളരെ കളര്‍ഫുള്‍ ആണ്. നിറങ്ങളോട് അവര്‍ക്ക് വലിയ ഇഷ്ടമാണ്. അത് അവരുടെ വസ്ത്രധാരണത്തിലും കാണാം. ആഭരണങ്ങളിലും കാണാം.

വളരെ ഭംഗിയായിട്ടാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുപോലെ അവ നിറമുള്ളതുമാണ്. ആ വസ്ത്രങ്ങള്‍ കണ്ടാല്‍ ഒന്നു ഇട്ടുനോക്കാന്‍ ആര്‍ക്കാണ് തോന്നാത്തത് എനിക്കും കൗതുകം തോന്നി. പിന്നെ ഒന്നും നോക്കിയില്ല. മേല്‍ വസ്ത്രങ്ങളൊക്കെ ഇട്ട് വാളും വച്ച് രണ്ട് ഫോട്ടോയങ്ങ് എടുക്കുകയായിരുന്നു പി.സി പറയുന്നു.

Advertisement