ലോക്‌സഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പി.സി ജോര്‍ജ്
D' Election 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പി.സി ജോര്‍ജ്
ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2019, 5:42 pm

കോട്ടയം: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും ജനപക്ഷം മത്സരിക്കുമെന്ന് ചെയര്‍മാന്‍ പി.സി ജോര്‍ജ് എം.എല്‍.എ. പത്തനംതിട്ടയില്‍ പി.സി ജോര്‍ജ് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി.

കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. കോട്ടയത്ത് പി.ജെ ജോസഫ് മത്സരിക്കുന്ന പക്ഷം ജനപക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

ALSO READ: ബൊഫോഴ്‌സ് അഴിമതിക്കേസില്‍ വാദം കേള്‍ക്കുമ്പോഴും രേഖകള്‍ പരിശോധിക്കേണ്ടെന്ന് നിങ്ങള്‍ പറയുമോ; റഫാലില്‍ എ.ജിയും ജസ്റ്റിസ് കെ.എം ജോസഫും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താല്‍പ്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും
പി.സി ജോര്‍ജ് അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒമ്പതംഗ സമിതിയേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. പി.സി ജോര്‍ജിന്റെ മകനെ മത്സരിപ്പിക്കണമെന്ന ആവശ്യവും എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.

WATCH THIS VIDEO: