എഡിറ്റര്‍
എഡിറ്റര്‍
ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല; പി.ടി ചാക്കോയെ തേജോവധം ചെയ്തവര്‍ക്ക് കാലം കാത്തുവെച്ച മറുപടിയാണ് സരിതയുടെ മൊഴികളെന്ന് പി.സി ജോര്‍ജ്
എഡിറ്റര്‍
Friday 13th October 2017 3:18pm


തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി ചാക്കോയെ 63 വര്‍ഷം മുമ്പ് കെ.പി.സി.സി മെമ്പറോടൊപ്പം യാത്ര ചെയ്തതിന് തോജോ വധം ചെയ്തവര്‍ക്ക് കാലം കാത്തു വെച്ച മറുപടിയാണ് സോളാര്‍ കേസില്‍ സരിതയുടെ മൊഴിയെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.

അന്ന് പീച്ചി സംഭവമെന്ന് പേരിട്ട് നാണം കെടുത്തിയ അന്നത്തെ കോണ്‍ഗ്രസ്സിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു.നാടിനും കര്‍ഷകര്‍ക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞുവച്ച അദ്ദേഹത്തെ ഹീനമായി രഷ്ട്രീയമൃഗങ്ങള്‍ വേട്ടയാടിയെന്നും പി.സി പറയുന്നു.


Also read ശബരിമലയിലെ സ്ത്രീപ്രവേശനം; കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു


മന്ത്രിസ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യന്‍ ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞതെന്നും അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തില്‍ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവര്‍ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നില്‍ അപമാന ഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും പി.സി പറഞ്ഞു.

ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ലെന്നും ഇത് കാലം കാത്തിരുന്നു കരുതിവയക്കുന്ന നീതിയാണെന്നും
ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ ജോര്‍ജ് വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം:

63 വര്‍ഷം മുന്‍പ് പി.ടി. ചാക്കോ എന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെക്കാള്‍ 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു വനിതാ കെ.പി.സി.സി. മെമ്പറോടൊപ്പം കാറില്‍ യാത്ര ചെയ്തു. അതിന്റെ പേരില്‍ അന്നത്തെ കോണ്‍ഗ്രസ്സിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു;അവഹേളിച്ചു. ‘പീച്ചി സംഭവമെന്ന്’ പേരിട്ട് നാണംകെടുത്തി
നാടിനും കര്‍ഷകര്‍ക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞുവച അദ്ദേഹത്തെ ഹീനമായി രഷ്ട്രീയമൃഗങ്ങള്‍ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യന്‍ ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തില്‍ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവര്‍ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നില്‍ അപമാന ഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുന്നു.
ഹാ കഷ്ടം
വിധിയാണിത്;ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയക്കുന്ന നീതിയും.. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും…

Advertisement