എഡിറ്റര്‍
എഡിറ്റര്‍
‘മുഖ്യമന്ത്രി’യാകാനൊരുങ്ങി പി.സി ജോര്‍ജ്
എഡിറ്റര്‍
Friday 20th October 2017 11:11pm

 

പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് ‘മുഖ്യമന്ത്രി’യാകുന്നു. ജീവിതത്തിലല്ല, സിനിമയിലാണെന്ന് മാത്രം. ചലച്ചിത്രതാരം സലിംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്ന ചിത്രത്തിലാണ് കേരള നിയമസഭയിലെ ‘ഒറ്റയാന്‍’ മുഖ്യമന്ത്രിയായി വേഷമിടുന്നത്.


Dont Miss: ടീം ഇന്ത്യക്കെതിരെ ബൗള്‍ ചെയ്ത് സച്ചിന്റെ മകന്‍; പന്ത് നേരിട്ടത് കോഹ്‌ലിയും ധവാനും; വീഡിയോ കാണാം


ജയറാം നായകനായെത്തുന്ന ചിത്രത്തിലെ നായിക അനുശ്രീയാണ്. പൂഞ്ഞാറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. പി.സി ജോര്‍ജിന്റെ രംഗങ്ങളുടെ ചിത്രീകരണം നാളെയാണ് ആരംഭിക്കുന്നത്.

ഒരു മുഴുനീള കോമഡി ചിത്രമാണ് ദൈവമേ കൈതൊഴാം കെ. കുമാറാകണം. വില്ലേജ് ഓഫീസറായ കെ. കുമാറിന്റെയും ഭാര്യ വിമലയുടെയും കഥ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോക്ടര്‍ സക്കറിയാ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ്.

കേരള മുഖ്യമന്ത്രിയായി പി.സി വേഷമിടുന്ന ചിത്രത്തില്‍ വിനായകന്‍, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കു പുറമേ സലിം കുമാറും നെടുമുടി വേണു, സുരഭി, ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, മഞ്ജു, കുളപ്പുള്ളി ലീല തുടങ്ങിയ വന്‍ താര നിരയും ചിത്രത്തിലുണ്ട്.


Also Read: ‘നുണപരിശോധനയ്ക്ക് ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിക്കുന്നു’; ബംഗലൂരു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി പരാതിക്കാരനെ സ്വാധീനിച്ചെന്ന് ബിജു രാധാകൃഷ്ണന്‍


ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും സലിംകുമാറാണ്. കോമഡിഎന്റര്‍ ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിലെ ഗാനങ്ങള്‍ നാദിര്‍ഷയുടെതാണ്. കറുത്ത ജൂതനാണ് സലിം കുമാര്‍ ഇതിനു മുന്‍പ് സംവിധാനം ചെയ്ത ചിത്രം. സലിം കുമാര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. കറുത്ത ജൂതന്‍ 2016ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു.

Advertisement