എഡിറ്റര്‍
എഡിറ്റര്‍
സ്പീക്കറുടെ വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം; എം.എം മണി സ്ത്രീകളെ അപമാനിച്ചപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല; പി.സി ജോര്‍ജ്ജ്
എഡിറ്റര്‍
Thursday 17th August 2017 3:14pm

 

തിരുവനന്തപുരം: തന്നെ വിമര്‍ശിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. തന്നെ സ്പീക്കര്‍ വിമര്‍ശിച്ചത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതി ഒരു എം.എല്‍.എയുടെ ഡ്രൈവറായിരുന്നു. എം.എം മണി സ്ത്രീകളെ അപമാനിച്ചപ്പോഴും സ്പീക്കര്‍ വിമര്‍ശിച്ചില്ല. ജോര്‍ജ് പറഞ്ഞു.

തന്നെ വിമര്‍ശിക്കുന്നത് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ്. ഇങ്ങനെ തിരഞ്ഞ് പിടിച്ചുള്ള മറുപടി ഗുണം ചെയ്യില്ല എന്നും പി.സി ജോര്‍ജ് പറഞ്ഞു. വിശ്വസനീയമല്ലാത്ത വിധം നടപടിക്രമങ്ങളുണ്ടാകുമ്പോള്‍ ജനങ്ങള്‍ സംശയങ്ങള്‍ പ്രകടിപ്പിക്കും.ആ സംശങ്ങള്‍ക്ക് നിവാരണമുണ്ടാക്കി സത്യം ബോദ്ധ്യപ്പെടുത്തേണ്ടത് ഭരണാധികാരികളുടെയും വ്യവസ്ഥാപിത സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വപ്പെട്ടവരുടെയും ബാദ്ധ്യതയും, കടമയുമാണ്. പി.സി.ജോര്‍ജ് പറഞ്ഞു


നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍


ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം പ്രസ്താവന ഇറക്കിയിരുന്ന പി.സി ജോര്‍ജിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനെതിരെ സ്വമേധയാ കേസുമെടുത്തിരുന്നു. എന്നാല്‍ വനിതാ കമ്മീഷനെതിരെയും ജോര്‍ജ് പ്രസ്താവനയിറക്കി. തുടര്‍ന്ന് ജോര്‍ജിനെ വിമര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ ഫെസ്ബുക്കില്‍ ഇട്ട പോസ്റ്റി്‌ന് മറുപടിയായിട്ടാണ്. ജോര്‍ജിന്റെ ഇപ്പോഴത്തെ മറുപടി.

Advertisement