എഡിറ്റര്‍
എഡിറ്റര്‍
‘ദിലീപിനെ കുടുക്കിയത് മലയാളസിനിമയിലെ അഹങ്കാരിയായ നടന്‍’; ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി.സി ജോര്‍ജ്
എഡിറ്റര്‍
Friday 22nd September 2017 10:41pm

 


തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ വിവാദപ്രസ്താവനകളുമായി വീണ്ടും പി.സി ജോര്‍ജ് എം.എല്‍.എ.കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്നാണ് ജോര്‍ജിന്റെ ആരോപണം.മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലൂടെയായിരുന്നു ജോര്‍ജിന്റെ പ്രസ്താവന.

എന്നാല്‍ നടന്റെ പേര് പറയാന്‍ പി.സി ജോര്‍ജ് തയ്യാറായില്ല. ഫഹദ് അല്ലെന്നും പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ചിരിക്കുകയുമായിരുന്നു. പൃഥ്വിക്ക് ദിലീപിനെ കുടുക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് ചോദ്യത്തിന് അത് പിന്നീട് തെളിയുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ടെന്നും ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ലെന്നും അതിനാലാണ് ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നതെന്നും പി.സി ജോര്‍ജ് ആരോപിച്ചു.


Also Read ‘പശു മുതല്‍ വിമാനം വരെ’; ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്രം തിരുത്തുകയാണെന്ന് ബി.ബി.സി


സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും പി.സി ജോര്‍ജ് ആഞ്ഞടിച്ചു. വിവാദമായ ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു ശ്രീകുമാര്‍ മേനോനെന്നും ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോനാണെന്നുമായിരുന്നു ആരോപണം. ഇപ്പോള്‍ ആയിരം കോടിയുമായി സിനിമ പിടിക്കാന്‍ നടക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.

ആരോപണം തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും. കേസ് കൊടുക്കുകയാണെങ്കില്‍ ആരോപണം തെളിയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Advertisement