എഡിറ്റര്‍
എഡിറ്റര്‍
എന്തുകൊണ്ട് ദിലീപിന് ജാമ്യം നല്‍കുന്നില്ല; കേസിന് പിന്നില്‍ രാഷ്ട്രീയ നേതാവിന്റെ മകനും ദീലിപിനെ ഉപേക്ഷിച്ചു പോയ നടിയുമെന്ന് പി.സി ജോര്‍ജ്
എഡിറ്റര്‍
Friday 15th September 2017 8:42am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം നല്‍കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. എന്തു കൊണ്ട് ദിലീപിന് ജാമ്യം നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മാപ്പു സാക്ഷിയാകാന്‍ പൊലീസ് നാദിര്‍ഷയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണം സംഘം വെറും കളിപ്പീരാണെന്നും വിവരം കെട്ടവരാണ് അന്വേഷണ ഉദ്യോഗസ്ഥരെന്നും പി.സി ജോര്‍ജ് പരിസഹിച്ചു. അതേസമയം രാഷ്ട്രീയ പ്രവര്‍ത്തകന്റെ മകന്‍, നടനെ ഉപേക്ഷിച്ചു പോയ നടി, എ.ഡി.ജി.പി എന്നിവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും എം.എല്‍.എ ആരോപിച്ചു.


Also Read:  നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് പൊലീസ്


അന്വേഷണ ഉദ്യോഗസ്ഥയായ ബി.സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ വളരെ അടുത്ത ബന്ധമാണെന്നും പി.സി പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബില്‍ പത്തു മണിയോടെ ഹാജരാകാന്‍ പൊലീസ് നാദിര്‍ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement