ലോക്‌സഭാ തെരഞ്ഞെടുപ്പ്: ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പവലിയന്‍
2019 loksabha elections
ലോക്‌സഭാ തെരഞ്ഞെടുപ്പ്: ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പവലിയന്‍
ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 8:54 am

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പവലിയന്‍. സെക്രട്ടറിയേറ്റിന്റെ സൗത്ത് ഗേറ്റിന് സമീപത്താണ് പവിലിയന്‍ ഒരുക്കിയിരിക്കുന്നുത്. ട്രാന്‍സ്‌ജെന്റേഴ്‌സിന് തന്നെയാണ് പവലിയന്റെ മേല്‍നോട്ട ചുമതല.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് ഇവിടെ ചോദിച്ച് പരിഹരിക്കാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയാണ് പവലിയന്‍ ഉദ്ഘാടനം ചെയ്തത്.

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനുള്ള ലഘുലേഖകളും പവലിയനില്‍ വിതരണം ചെയ്യും. ഏപ്രില്‍ 22വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകീട്ട് 5മണി വരെയാണ് പ്രവര്‍ത്തന സമയം. പൊതുജനങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്കരണവും പവലിയനില്‍ നടക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2012 മുതലാണ് ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളെ തെരഞ്ഞൈടുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. 38,325 ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളാണ് വോട്ടര്‍പട്ടികയില്‍ ഉള്ളത്.

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് 17-ാം ലോക്‌സഭാ തെരഞ്ഞടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

മൂന്നാം ഘട്ടമായ ഏപ്രില്‍ 23ന് കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 115 സീറ്റുകളില്‍ വോട്ടെടുപ്പ്. നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും. മെയ് 19ലെ അവസാനഘട്ടത്തോടെ വോട്ടെടുപ്പ് കഴിയും.

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 928,000 പോളിംഗ് ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പിന് 1,035,918 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുന്നത്.

ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ഒഡീഷ, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ നടക്കും.