എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ ബന്ധുവിനെ ചികിത്സിക്കാനായി ആശുപത്രിയിലെ ഒരു നിലമുഴുവന്‍ ഒഴിപ്പിച്ചു; ആശുപത്രിക്ക് അഭിമാന നിമിഷമെന്ന് മന്ത്രി
എഡിറ്റര്‍
Wednesday 15th November 2017 11:05pm


റായ്പൂര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ മരുമകളെ പ്രസവത്തിനായി പ്രവേശിപ്പിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു നിലമുഴുവന്‍ ഒഴിപ്പിച്ചു. റായ്പൂര്‍ ഭീം റാവു അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം.

വെള്ളിയാഴ്ചയാണ് മന്ത്രിയുടെ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും എല്ലാ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നു. ഏതാണ്ട് 1200ഓളം രോഗികളെയാണ് ഇത്തരത്തില്‍ ലേബര്‍വാര്‍ഡില്‍ നിന്നും മാറ്റിയത്. പൊലീസിനെയടക്കം വിന്യസിച്ചതാണ് രോഗികളെ ഒഴിപ്പിക്കാന്‍ കാരണം.

ഒന്നാം നിലയിലേക്കാണ് രോഗികളെ മൊത്തം മാറ്റിയത്. ഇതോടെ ഒരു ബെഡില്‍ രണ്ടുപേര്‍ കിടക്കേണ്ട സ്ഥിതിയാണ് ആശുപത്രിയിലുള്ളത്.


Read more:  ‘ഞാനാണിവിടെ അധികാരി’; ഈജിപ്ത്- സുഡാന്‍ ബോര്‍ഡറില്‍ അവകാശികളില്ലാതെ കിടന്ന സ്ഥലത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യക്കാരന്‍


സംഭവം വിവാദമായപ്പോള്‍ മന്ത്രിയുടെ നടപടിയെ ന്യായീകരിക്കുകയാണ് ബി.ജെ.പി ചെയ്തത്. മറ്റു പ്രൈവറ്റ് ആശുപത്രികള്‍ ഉണ്ടായിട്ടും മന്ത്രിയുടെ മരുമകളെ അംബേദ്ക്കര്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അജയ് ചന്ദ്രാകര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസടക്കം രംഗത്തെത്തിയിട്ടുണ്ട്.

Advertisement