എഡിറ്റര്‍
എഡിറ്റര്‍
പാട്ടീദാര്‍ പ്രതിഷേധത്തെ ‘ഭയം’; മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദി മാറ്റി ബി.ജെ.പി
എഡിറ്റര്‍
Monday 27th November 2017 10:48am

അഹമ്മദാബാദ്: സൂററ്റില്‍ പ്രധാനമന്ത്രി നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയുടെ വേദി മാറ്റി. പാട്ടിദാര്‍ സമുദായത്തിന്റെ പ്രതിഷേധം ഭയന്നാണ് വേദി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

18 കിലോമീറ്റര്‍ അകലെയുള്ള കഡോദരയിലേക്കാണ് പരിപാടി മാറ്റിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ദക്ഷിണ ഗുജറാത്ത് മേഖലകളില്‍ രണ്ടുദിവസങ്ങളിലായി എട്ടു റാലികളില്‍ മോദി പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു.

ഇതിലൊരു മണ്ഡലം സൂററ്റിലായിരുന്നു. ടെക്സ്‌റ്റൈല്‍, രത്നവ്യപാരം തുടങ്ങി നിരവധി മേഖലകളില്‍ പാട്ടിദാര്‍ സമുദായത്തിന് മേല്‍കൈയുള്ള പ്രദേശമാണ് സൂററ്റ്.


Dont Miss ബലാത്സംഗ കുറ്റങ്ങള്‍ക്ക് വധശിക്ഷ; പുതിയ നിയമനിര്‍മ്മാണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍


ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിക്ക് മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഓഫിസ് തുറക്കാന്‍ കൂടി കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.

ഇതിനുപിന്നാലെയാണ് പ്രതിഷേധം ഭയന്ന് മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു റാലി മാറ്റിയത്. സൂററ്റിലെ കാംരെജ്, കടാര്‍ഗ്രാം,മജുര, വരാച്ച റോഡ് എന്നീ പ്രദേശങ്ങള്‍ പാട്ടിദാര്‍ സമുദായ വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളില്‍ മോദി അനുകൂല മനോഭാവം സൃഷ്ടിച്ചെടുക്കുവാന്‍ പ്രയാസമാണെന്നാണ് വിലയിരുത്തലുകള്‍.

Advertisement