എഡിറ്റര്‍
എഡിറ്റര്‍
പരോക്ഷപുകവലി ശിശുമരണനിരക്ക് കൂട്ടുന്നതായി വിദഗ്ധര്‍
എഡിറ്റര്‍
Sunday 22nd November 2015 3:25pm

smoking-01റിയാദ്: പരോക്ഷപുകവലിമൂലം ശിശുമരണനിരക്ക് ഉയരുന്നതായി വിദഗ്ധര്‍. കുട്ടികള്‍ക്കും ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും ഏറെ ദോഷകരമാണ് പരോക്ഷ പുകവലിയെന്നും സൗദി ആന്റി സ്‌മോക്കിങ് പ്രാഗ്രാം ജനറല്‍ സൂപ്പര്‍വൈസര്‍ അലി അല്‍ വേയ്ദി പറഞ്ഞു. അന്താരാഷ്ട്ര ശിശുദിന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുകവലി ഹൃദയ ,ശ്വാസകോശ രോഗം , ധമനികളിലെ രോഗം , ശ്വാസകോശ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായും പരോക്ഷ പുകവലി കുട്ടികളേയും ഗര്‍ഭസ്ഥ ശിശുവിനെയും പ്രതികൂലമായി ബാധിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

ഗര്‍ഭസ്ഥ ശിശുക്കളെ സംബന്ധിച്ച്  ചെറിയ ശ്വാസകോശവും അപൂര്‍ണ്ണമായ രോഗപ്രതിരോധശേഷിയുമായിരിക്കും ഉണ്ടാവുക. ഈ സാഹചര്യത്തില്‍ പരോക്ഷ പുകവലി മൂലം അവരുടെ മരണത്തിന് തന്നെ ഇത് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

പുകയില നിയന്ത്രണവും കൗമാരക്കാര്‍ക്കിടയിലെ പുകവലി ഉപയോഗം നിര്‍ത്തിലാക്കുക എന്നത് തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്ന്.

എല്ലാതരം പുകയില ഉപയോഗത്തിന്റേയും ദോഷവശങ്ങള്‍ വരുംതലമുറയെകൂടി ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ മാതാപിതാക്കളില്‍ 40 ശതമാനം പേരും പുകവലിക്കാരാണെന്നും പരോക്ഷ പുകവലിയിലൂടെ മക്കളെ അപകടത്തില്‍ പെടുത്തുകയാണ് ഇവരെന്നും ലോകാരോഗ്യസംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

സിനിമകളിലും കാര്‍ട്ടൂണുകളിലും പുകവലി ഭവിഷ്യത്ത് കാണിക്കുന്നതിന് പുറമെ ചില ദൃശ്യങ്ങളും ശൈലികളും ഉള്‍ക്കൊള്ളുന്ന ലഘുലേഖകളിലൂടെയും മറ്റ് കലാപരിപാടികളിലൂടെയും ചെറുപ്പക്കാര്‍ക്കിടയിലെ പുകയില ഉപയോഗത്തില്‍ അവബോധം സൃഷ്ടിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement