എഡിറ്റര്‍
എഡിറ്റര്‍
മലയാളിയുടെ അഭിമാനത്തിന് പാര്‍വ്വതിയുടെ ടേക്ക് ഓഫ്; ഗോവ ചലച്ചിത്രമേളയില്‍ പാര്‍വ്വതി മികച്ച നടി
എഡിറ്റര്‍
Tuesday 28th November 2017 5:39pm

പനാജി: മലയാള സിനിമാ ലോകത്തിന് അഭിമാനമായി പാര്‍വ്വതി. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയാണ് പാര്‍വ്വതി അഭിമാനമായി മാറിയത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ പ്രകടനത്തിനാണ് പാര്‍വ്വതിയെ തേടി പുരസ്‌കാരമെത്തിയത്.

ഇന്ത്യന്‍ പനോരമയിലേക്കും മത്സര വിഭാഗത്തിലേക്കുമായിരുന്നു ടേക്ക് ഓഫ് തെരഞ്ഞെടുക്കപ്പെട്ടത്. മത്സര വിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായിരുന്നു ടേക്ക് ഓഫ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ഷെബിന്‍ ബെക്കര്‍ എന്നിവരും മേളയിലെത്തിയിട്ടുണ്ട്.

2014 ലെ ആഭ്യന്തര യുദ്ധത്തിനിടെ ഇറാഖില്‍ കുടുങ്ങി പോയ 19 നേഴ്‌സുമാരെ തിരികെ നാട്ടിലെത്തിച്ച സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ടേക്ക് ഓഫ്. നിറഞ്ഞ സദസിലായിരുന്നു പാര്‍വ്വതി മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

Advertisement