ഫെബ്രുവരിയില്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് പാര്‍വതി - ബിജുമേനോന്‍ ചിത്രം; ഷൂട്ടിംഗ് അവസാനിച്ചതായി നിര്‍മാതാവ് സന്തോഷ് ടി കുരുവിള
Malayalam Cinema
ഫെബ്രുവരിയില്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് പാര്‍വതി - ബിജുമേനോന്‍ ചിത്രം; ഷൂട്ടിംഗ് അവസാനിച്ചതായി നിര്‍മാതാവ് സന്തോഷ് ടി കുരുവിള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd November 2020, 5:45 pm

കൊച്ചി: കഴിഞ്ഞ മാര്‍ച്ചിലാണ് അവസാനമായി കേരളത്തിലെ തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തത്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ റിലീസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാവ് സന്തോഷ് ടി കുരുവിള.

ചിത്രത്തില്‍ ബിജു മേനോന്‍, പാര്‍വതി, ഷറഫൂദ്ദീന്‍ ,സൈജു കുറുപ്പ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫ് അടക്കം ധാരാളം ചിത്രങ്ങളുടെ ക്യാമറാമാനായിരുന്ന സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്‍മെന്റസും ഒ.പി.എം ഡ്രീം മില്ലും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

കൊവിഡ് കാലത്തെ ഷൂട്ടിങ്ങിനിടയിലും മികച്ചൊരു ടീമുമായി സിനിമ ചെയ്യാന്‍ കഴിഞ്ഞതും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനായതും വലിയ നേട്ടമായി കരുതുന്നതായി സന്തോഷ് കുരുവിള ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

നവംബര്‍ അവസാനം പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കുന്ന സിനിമ ഫെബ്രുവരി നാലിന് തിയറ്ററുകളിലെത്തുമെന്നാണ് നിര്‍മാതാവ് പറഞ്ഞത്.

സന്തോഷ് ടി കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ആരവങ്ങളില്ലാതെ ഒരു വലിയ ചിത്രം ഒരുക്കുക എന്നത് ഈ മഹാമാരിയുടെ കാലത്ത് വെല്ലുവിളി തന്നെയായിരുന്നു ,

ബിജു മേനോന്‍ ,പാര്‍വ്വതി തിരുവോത്ത് ,ഷറഫുദ്ദീന്‍, സൈജുകുറുപ്പ് മുഴുനീള കഥാപാത്രങ്ങളായ് എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് വിജയകരമായ് പൂര്‍ത്തികരിയ്ക്കുകയാണ് .

മൂണ്‍ ഷോട്ട് എന്റര്‍ന്റെയിന്‍മെന്‍സും ഒ.പി.എം ഡ്രീം മില്ലും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിയ്ക്കുന്നത്

കൊവിഡ്കാല നിയന്ത്രണങ്ങള്‍ കാരണം അസാധാരണമായ നടപടി ക്രമങ്ങളും ലൊക്കേഷനുകളിലെ കടുത്ത നിയന്ത്രണങ്ങളോടെ യുള്ള ചിത്രീകരണവും കഠിനം തന്നെയായിരുന്നു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല ,സര്‍ക്കാര്‍ തലത്തിലെ ഉയര്‍ന്ന ഉദ്യോസ്ഥരും നിരവധി സര്‍ക്കാര്‍ വകുപ്പുകളും നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഷൂട്ടിംഗിന്റെ അവസാന ദിനം വരെ പാലിയ്ക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പങ്കു വയ്ക്കുന്നു .

ആഗസ്റ്റ് ആദ്യവാരം തുടങ്ങിയ പ്രീ പൊഡക്ഷന്‍ ,പ്രൊഡക്ഷന്‍ ജോലികള്‍ നൂറു ദിവസങ്ങള്‍ പിന്നിട്ട് നവംബര്‍ 22 ന് പൂര്‍ത്തിയായിരിയ്ക്കുകയാണ് .

എന്റെ സഹപാഠിയും സുഹൃത്തുമായ സാനു ജോണ്‍ വര്‍ഗ്ഗീസ് ഈ ചിത്രത്തിന്റെ സംവിധായകനായ് എത്തി എന്നത് വ്യക്തിപരമായ് ഏറെ സന്തോഷം നല്‍കിയ കാര്യമാണ് ,നാഷണല്‍ ,ഇന്റര്‍ നാഷണല്‍ പ്ലാറ്റ്‌ഫോമുകളില്‍ സുപ്രസിദ്ധനായ ഒരു ക്യാമറാമാനാണ് അദ്ദേഹമെന്നത് ഈ ചിത്രത്തിന്റെ ക്യാന്‍വാസിനെ വളരെ വലുതാക്കി എന്ന് നിസംശ്ശയം പറയാം ,സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണന്‍ , ക്യാമറാമാന്‍ ജി ശ്രീനിവാസ് റെഡ്ഡി ,സംഗീത സംവിധായകരായ നേഹ – യാസിന്‍ പെരേര ,സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ,ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കര്‍ ,കോസ്റ്റ്യൂം സമീറാ സനീഷ് ,മേക്കപ് രഞ്ജിത് അമ്പാടി തുടങ്ങിയ സങ്കേതിവിദഗ്ധരിലെ ‘ ക്രീം ടീം’ ഈ ചിത്രത്തിന്റെ ഭാഗമായ് അണിനിരത്താന്‍ കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് .

നവംബര്‍ അവസാന ആഴ്ചയില്‍ ആരംഭിയ്ക്കുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഡിസംബര്‍ അവസാന വാരത്തോടു കൂടി അവസാനിയ്ക്കും .

2021 ഫെബ്രുവരി 4 ന് സിനിമ തീയറ്ററുകളിലെത്തും .

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Parvathy Thiruvothu -Biju Menon movie to be released in theater on February; Producer Santhosh T Kuruvila says shooting is over