എഡിറ്റര്‍
എഡിറ്റര്‍
ആ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല; അത്രയും അവിസ്മരണീയം : നടി പാര്‍വതിയെ വാനോളം പുകഴ്ത്തി മഞ്ജുവാര്യര്‍
എഡിറ്റര്‍
Wednesday 29th March 2017 10:53am

ടേക്ക് ഓഫ് എന്ന ചിത്രത്തെ അഭിനന്ദിച്ച് നടി മഞ്ജു വാര്യര്‍. ടേക്ക് ഓഫിനെ ഒറ്റവാക്കില്‍ ഉജ്ജ്വലം എന്നുവിശേഷിപ്പിക്കാമെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

ഈ വിജയം ആകാശത്തേക്ക് ടേക്ക് ഓഫ് ചെയ്യപ്പെടുമ്പോള്‍ അതിന്റെ ചരിവിലെവിടെയോ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്ന രാജേഷ് പിള്ളയെ തന്നെയാകും അത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുകയെന്നും മഞ്ജു പറയുന്നു.

ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചു. പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല. അത്രയും അവിസ്മരണീയമാണത്. ആസിഫും വളരെ നന്നായെന്നും മഞ്ജു പറയുന്നു.

മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ടേക്ക് ഓഫിനെ ഒറ്റവാക്കില്‍ ഉജ്ജ്വലം എന്നുവിശേഷിപ്പിക്കാം. ഈ സിനിമ മലയാളത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നു. ഈ വിജയം ആകാശത്തേക്ക് ടേക്ക് ഓഫ് ചെയ്യപ്പെടുമ്പോള്‍ അതിന്റെ ചരിവിലെവിടെയോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്ന രാജേഷ് പിള്ളയെ തന്നെയാകും അത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുക.


Dont Miss ശശീന്ദ്രനോട് സംസാരിച്ചത് ഞാനല്ല; തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു; മംഗളം സി.ഇ.ഒ. അജിത്കുമാറിനെതിരെ പരാതിയുമായി പെണ്‍കുട്ടി 


ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചു. പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല. അത്രയും അവിസ്മരണീയമാണത്. ആസിഫും വളരെ നന്നായി.

മഹേഷ് നാരായണന്‍ എന്ന ഫിലിംമേക്കര്‍ എല്ലാം അംശങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. ഈ ചിത്രമൊരുക്കാന്‍ മുന്നില്‍ നിന്ന നിര്‍മാതാവ് ആന്റോ ജോസഫും അഭിനന്ദനം അര്‍ഹിക്കുന്നു.

Advertisement