എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Mollywood
സര്‍ക്കസ് മുതലാളിമാരെ ഒ.എം.കെ.വി; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി പാര്‍വ്വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday 18th December 2017 3:30pm

 

കോഴിക്കോട്: തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി നടി പാര്‍വ്വതി. ഒ.എം.കെ.വി എന്ന് തുന്നിയ തൂവാലയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് പാര്‍വ്വതി മറുപടി നല്‍കിയത്. ഫെമിനിച്ചി സ്പീക്കിംഗ് എന്ന ഹാഷ് ടാഗോടുകൂടിയാണ് പാര്‍വ്വതി ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും വേണ്ടി എന്നും ചിത്രത്തിന്റെ കൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. പാര്‍വ്വതിയുടെ ട്വീറ്റ് സംവിധായകന്‍ ജൂഡ് ആന്റണിക്കുള്ള മറുപടിയായിട്ടാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റിയ കുരങ്ങ് മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.? എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്.

മമ്മൂട്ടി അഭിനയിച്ച കസബക്കെതിരെ പരാമര്‍ശമുന്നയിച്ചതിനെ തുടര്‍ന്ന് പാര്‍വ്വതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍വ്വതിയെ പരിഹസിക്കുന്നതിനായി ജൂഡ് പോസ്റ്റിട്ടതെന്നാണ് ജൂഡിന്റെ പോസ്റ്റിന്റെ അടിയില്‍ വരുന്ന കമന്റുകള്‍.

പാര്‍വ്വതിയുടെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ് നിരവധി പേരാണ് പാര്‍വ്വതിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്.

Advertisement