എഡിറ്റര്‍
എഡിറ്റര്‍
ഗൃഹനാഥന് ജോലിക്കാരിയുമായി അവിഹിതബന്ധമെന്ന് തത്തയുടെ മൊഴി: ഭാര്യ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കി
എഡിറ്റര്‍
Thursday 27th October 2016 12:57pm

parrot


ഒരുദിവസം സാധാരണ സമയത്തിലും നേരത്തെ താന്‍ വീട്ടിലെത്തിയെന്നും ഈ സമയത്ത് ഭര്‍ത്താവ് പരിഭ്രമിച്ചെന്നും പരാതിയില്‍ പറയുന്നു


കുവൈറ്റ് സിറ്റി: ജോലിക്കാരുമായുള്ള ഭര്‍ത്താവിന്റെ അവിഹിതബന്ധം വീട്ടില്‍ വളര്‍ത്തിയ തത്തയില്‍ നിന്നും അറിഞ്ഞ ഭാര്യ ഭര്‍ത്താവിനെതിരെ വഞ്ചനാകുറ്റത്തിന് കേസ് കൊടുത്തു. കുവൈത്തിലാണ് സംഭവം.

എന്നാല്‍ മതിയായ തെളിവില്ലെന്ന പേരില്‍ പോലീസ് കേസ് ഫയലില്‍ സ്വീകരിച്ചില്ല. ടിവിയിലോ റേഡിയോയിലോ മറ്റോ കേട്ട സംഭാഷണമാകാം തത്ത ഏറ്റുപറയുന്നതെന്നും അതിനാല്‍ ഈ കേസ് കോടതിയില്‍ നിലനില്‍ക്കിലെന്നും കാണിച്ചാണ് പോലീസ് കേസ് നിരസിച്ചത്.

ഒരുദിവസം സാധാരണ സമയത്തിലും നേരത്തെ താന്‍ വീട്ടിലെത്തിയെന്നും ഈ സമയത്ത് ഭര്‍ത്താവ് പരിഭ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിനൊപ്പം വീട്ടുജോലിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ച് തത്തയും കാര്യങ്ങള്‍ പറഞ്ഞെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തത്തയുടെ മൊഴി എന്നത് മതിയായ തെളിവല്ലെന്നും തത്തയെ ചോദ്യം ചെയ്യാനോ മറ്റോ കഴിയില്ലെന്നും പോലീസ് പറഞ്ഞു. തത്തയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നും കുവൈറ്റ് പൊലീസ് നിലപാടെടുക്കുകയായിരുന്നു.

പരസ്ത്രീ ബന്ധമുണ്ടെന്ന തത്തയുടെ ‘മൊഴിയുടെ’ പേരില്‍ ജയിലില്‍ പോകുന്നതില്‍ നിന്നും കഷ്ടിച്ചാണ് കുവൈറ്റ് സ്വദേശി രക്ഷപ്പെട്ടത്. പരസ്ത്രീബന്ധം തെളിയിക്കപ്പെട്ടാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കഠിന ശിക്ഷയാണ് ലഭിക്കുക.

Advertisement