എഡിറ്റര്‍
എഡിറ്റര്‍
എം.പിമാര്‍ക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിരക്ക്: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ നീക്കാന്‍
എഡിറ്റര്‍
Friday 3rd November 2017 9:28am

ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായിറിപ്പോര്‍ട്ട്. എം.പിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനു പങ്കെടുക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്.

സാധാരണയായി നവംബര്‍ പകുതിയോടെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാറുള്ളത്. ക്രിസ്തുമസിനു മുമ്പ് ഇത് അവസാനിക്കുകയും ചെയ്യും. സമ്മേളനം തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പെങ്കിലും തിയ്യതി പ്രഖ്യാപിക്കാറുമുണ്ട്. ഇതുവഴി എം.പിമാര്‍ക്ക് ചോദ്യങ്ങള്‍ക്കുള്ള നോട്ടീസ് മുന്‍കൂറായി ഫയല്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ഇത്തവണ ഇതുവരെ ശീതകാല സമ്മേളനത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണത്തിന് സൗകര്യം ഒരുക്കാനാണ് പാര്‍ലമെന്റ് സമ്മേളനം വൈകിപ്പിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷം വെറും പത്തുദിവസംകൊണ്ട് സമ്മേളനം അവസാനിപ്പിക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശീതകാല സമ്മേളനത്തിന്റെ തിയ്യതി അറിയിക്കാത്തതില്‍ എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം രംഗത്തുവന്നു കഴിഞ്ഞു.

‘ഇപ്പോള്‍ തന്നെ നവംബര്‍ രണ്ടു കഴിഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിയ്യതി ഇതുവരെ ലഭിച്ചിട്ടില്ല. നവംബര്‍ 20നോ 21നോ സമ്മേളനം ആരംഭിക്കുമെന്നാണ് കരുതുന്നത്. എന്താണ് സര്‍ക്കാര്‍ തിയ്യതി പ്രഖ്യാപിക്കാത്തത്.’ തൃണമൂല്‍ നേതാവായ എം.പി ദേരക് ഒ ബ്രിയന്‍ പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നത് ശരിയല്ലെന്ന് സി.പി.ഐയുടെ ഡി. രാജ പറഞ്ഞു. വര്‍ഷം നൂറുദിവസം പോലും പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാറുണ്ട്. എന്നാല്‍ അത് പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാനുള്ള കാരണമാകരുതെന്നും രാജ വ്യക്തമാക്കി.

Advertisement