എഡിറ്റര്‍
എഡിറ്റര്‍
താജ്മഹല്‍ മാത്രമല്ല പാര്‍ലമെന്റും രാഷ്ട്രപതി ഭവനും കുത്തബ് മീനാറും ഇടിച്ചുനിരത്തണം: അസംഖാന്‍
എഡിറ്റര്‍
Tuesday 17th October 2017 1:47pm

ലഖ്‌നൗ: ഇന്ത്യന്‍ സംസ്‌ക്കാരത്തിന് മേലുള്ള കളങ്കമാണ് താജ്മഹലെന്നും അത് പണിതത് രാജ്യദ്രോഹികളാണെന്നുമുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെ മറ്റൊരു വിവാദത്തിന് തിരികൊളുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. പാര്‍ലമെന്റും രാഷ്ട്രപതി ഭവനും കുത്തബ് മീനാറും അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്നും ഇവയെല്ലാം ഇടിച്ചുനിരത്തണമെന്നുമായിരുന്നു അസംഖാന്റെ പ്രസ്താവന.

താജ്മഹല്‍ മാത്രമല്ല പൊളിക്കേണ്ടത്. പാര്‍ലമെന്റും രാഷ്ട്രപതി ഭവനും കുത്തബ് മീനാറും റെഡ് ഫോര്‍ട്ടും എല്ലാം പൊളിക്കേണ്ടവ തന്നെയാണ്.

അതേസമയം സംഗീത് സോമിന്റെ താജ്മഹല്‍ പ്രസ്താവനയോടുള്ള പ്രതികരണം താന്‍ പറയുന്നില്ലെന്നും കന്നുകാലികശാപ്പ് ശാലകള്‍ നടത്തുന്നവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു അസം ഖാന്റെ മറുപടി.


Dont miss ‘ഗുജറാത്ത് മോഡല്‍ വികസനം’ എന്ന പരിപ്പ് ഇനി വേവില്ല; എല്ലാം വാചകമടി മാത്രം; രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മെഹ്ത


പിതാവിനെ തടവിലിട്ടയാളാണ് താജ്മഹല്‍ പണിതതെന്നായിരുന്നു സംഗീത് സോമിന്റെ പ്രസ്താവന. ഷാജഹാന്റെ മകന്‍ ഔറംഗസേബ് പിതാവിനെ തടവറയിലടച്ചെന്നാണു ചരിത്രം. ഹിന്ദുക്കളെ തുടച്ചുനീക്കാനായിരുന്നു ഷാജഹാന്റെ ശ്രമമെന്നും അത്തരം ആളുകള്‍ക്ക് ഇടംകൊടുക്കുന്ന ചരിത്രത്തെ തിരുത്തിയെഴുതണമെന്നുകൂടി സംഗീത് സോം അഭിപ്രായപ്പെട്ടിരുന്നു.

യുപിയിലെ ബിജെപി സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തില്‍നിന്നു താജ്മഹലിനെ ഒഴിവാക്കിയതിന്റെ വിവാദം കെട്ടടങ്ങുംമുന്‍പാണു പുതിയ വിവാദം. ദാദ്രി കൊലപാതകവും മുസഫര്‍നഗര്‍ കലാപവും ഉള്‍പ്പെടെ വിഷയങ്ങളിലെ പരാമര്‍ശം നടത്തി സംഗീത് സോം മുന്‍പും വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

 

Advertisement