എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു പ്രണോയിയുടെ മരണം: മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിന്
എഡിറ്റര്‍
Monday 20th March 2017 8:21am

വടകര: പാമ്പാടി നെഹ്‌റു കോളേജില്‍ കൊല്ലപ്പെട്ട ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതരാല നിരാഹാരത്തിനൊരുങ്ങുന്നു. ഈ മാസം 27 മുതലാണ് മാതാപിതാക്കളും അടുത്ത ബന്ധുക്കളും നിരാഹാരം ആരംഭിക്കുക.

തിരുവനന്തപുരത്തെ ഡി.ജി.പി ഓഫീസിന് മുന്നിലായിരിക്കും സമരം. ജിഷ്ണു കൊല്ലപ്പെട്ട് മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം.


Also Read: കാവി വസ്ത്രമാണ് പ്രശ്‌നമെങ്കില്‍ അത് അങ്ങു സഹിച്ചാല്‍ മതി : രാമരാജ്യം യാഥാര്‍ത്ഥ്യമാക്കുകയാണ് യോഗി ആദിത്യനാഥിന്റെ നിയോഗം: കെ. സുരേന്ദ്രന്‍


കേസില്‍ ആകെയുള്ള അഞ്ച് പ്രതികളില്‍ ഒന്നാം പ്രതിയായ പി.കെ കൃഷ്ണദാസിന്മാത്രമാണ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട ശേഷവും ബാക്കി പ്രതികളില്‍ ഒരാളെ പോലും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

നേരത്തേ ജിഷ്ണു കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ സി പി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേസ് അന്വേഷണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുമെന്നും പിണറായി പറഞ്ഞിരുന്നുവെങ്കിലും പ്രതികളില്‍ ഒരാളെപോലും അറസ്റ്റ് ചെയ്തിരുന്നില്ല.

Advertisement