എഡിറ്റര്‍
എഡിറ്റര്‍
പ്രണയിച്ചെന്ന കുറ്റത്തിന് മാതാപിതാക്കള്‍ മകളെ നാല് വര്‍ഷം പൂട്ടിയിട്ടു
എഡിറ്റര്‍
Tuesday 4th June 2013 4:27pm

girl

ബാംഗ്ലൂര്‍: വീട്ടുകാരെ എതിര്‍ത്ത് പ്രണയിച്ചതിന് മാതാപിതാക്കള്‍ നല്‍കിയ ശിക്ഷ നാല് വര്‍ഷത്തെ ഏകാന്ത ജീവിതം. ബാംഗ്ലൂരിലാണ് സംഭവം നടന്നത്. ഹേമാവതി എന്ന യുവതിയേയാണ് മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കിയത്.

ഹേമാവതിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ദാരുണ കഥ പുറം ലോകം അറിയുന്നത്.

Ads By Google

എന്നാല്‍ പെണ്‍കുട്ടി ദീര്‍ഘനാളായി പരാലിസിസിന് ചികിത്സയിലാണെന്നാണ് മാതാപിതാക്കള്‍ നല്‍കുന്ന വിശദീകരണം.

പെണ്‍കുട്ടിയുടെ പ്രണയത്തിലുള്ള മാതാപിതാക്കളുടെ എതിര്‍പ്പാണ് പൂട്ടിയിടാന്‍ കാരണമെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രമോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുളള സൗകര്യമോ  ഇവര്‍ ചെയ്തുകൊടുത്തിരുന്നില്ല.

വൃത്തിഹീനമായ സാഹചര്യത്തില്‍  നാല് വര്‍ഷം താമസിച്ച യുവതിയെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisement