എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂള്‍ ബസ് ഫീസ് കുത്തനെ ഉയര്‍ത്തി സൗദി; പരാതിയുമായി രക്ഷിതാക്കള്‍
എഡിറ്റര്‍
Monday 26th September 2016 1:36pm

bussaudi

ജിദ്ദ;സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തി ട്രാന്‍സ്‌പോര്ട്ട് കമ്പനികള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21.4 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

700 സൗദി റിയാലില്‍ നിന്നും 850 സൗദി റിയാലായാണ് വര്‍ധന. വാഹന നികുതിയിലും തൊഴിലാളികളുടെ വേതനത്തിലും വര്‍ഷാരംഭത്തില്‍ സ്‌കൂള്‍ബസ് സര്‍വീസിന് ലഭിക്കുന്ന ഡിമാന്റുമാണ് തുക വര്‍ധിപ്പിക്കാന്‍ കാരണമായതായി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ അബ്ദുറഹ്മാന്‍ അല്‍ മൊത്‌ലാഖ് പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 20  ശതമാനം വരെ വര്‍ധനവാണ് ഫീസിനത്തില്‍ ഉണ്ടായതെന്ന് ട്രാന്‍സ്‌പോര്‍ട് കമ്പനി ഡയരക്ടര്‍ മുഹമ്മദ് അല്‍ സഹ്‌റി പറഞ്ഞു. തൊഴിലാളികളുടെ വേതനത്തിലുണ്ടായ വര്‍ധനവാണ് ഫീസ് ഉയര്‍ത്താന്‍ കാരണമായതെന്നും അദ്ദേഹം പറയുന്നു.

അതേസമയം ഉയര്‍ന്ന ഫീസ് നിരക്കില്‍ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ധനവ് രക്ഷിതാക്കള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതാവുമെന്നും കുടുംബബജറ്റിനെ അത് വല്ലാതെ ബാധിക്കുമെന്നുംഅബു ഖാലിദ് അല്‍ സഹ്‌റാനി പറയുന്നു.

രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള സ്‌കൂളുകളിലേക്ക് ഗതാഗത സംവിധാനം ഒരുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തന്നെ മുന്നിട്ടിറങ്ങണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ പ്രധാനപ്പെട്ട കമ്പനികളുമായി സര്‍ക്കാര്‍ തന്നെ കരാറിലേര്‍പ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement