എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പഠിക്കുന്നത് സ്ഥാപനത്തിന് മാനക്കേടാണെന്ന് ദല്‍ഹിയിലെ സ്‌കൂള്‍: പരാതിയുമായി കുട്ടിയുടെ രക്ഷിതാക്കള്‍
എഡിറ്റര്‍
Friday 28th April 2017 11:16am

ന്യൂദല്‍ഹി: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് അയക്കരുതെന്ന് ദല്‍ഹിയിലെ സ്വകാര്യ സ്‌കൂള്‍ നിര്‍ദേശിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പെണ്‍കുട്ടി പഠിക്കുന്നത് സ്ഥാപനത്തിന് ചീത്തപ്പേരാകുമെന്ന് പറഞ്ഞാണ് സ്‌കൂള്‍ പെണ്‍കുട്ടിയെ ക്ലാസിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ടതെന്നും ബന്ധുക്കള്‍ പറയുന്നു.

പത്താംക്ലാസ് വിദ്യാര്‍ഥിയെയാണ് സ്‌കൂള്‍ അധികൃതര്‍ അധിക്ഷേപിച്ചത്. ഈ സ്‌കൂളിലേക്ക് വരുന്നത് നിര്‍ത്തിയാല്‍ മാത്രമേ പെണ്‍കുട്ടിയെ പത്താംക്ലാസില്‍ നിന്നും ജയിപ്പിക്കൂവെന്നും സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കള്‍ പറയുന്നു.


Must Read: ‘അല്പമെങ്കിലും നാണമുണ്ടെങ്കില്‍ ആദരവ് അര്‍പ്പിക്കാനെന്നും പറഞ്ഞ് പട്ടാളക്കാരുടെ മൃതദേഹത്തിനടുത്ത് വരരുത്’ രാജ്‌നാഥ് സിങ്ങിനോട് സി.ആര്‍.പി.എഫ് ജവാന്‍


സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കലുടെ പരാതിയില്‍ ദല്‍ഹി വനിതാ കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

‘പെണ്‍കുട്ടി ദിവസവും സ്‌കൂളില്‍ വരുന്നത് സ്‌കൂളിന് ചീത്തപ്പേരുണ്ടാക്കുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. പെണ്‍കുട്ടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഭരണകൂടം യാതൊരു നടപടിയും എടുക്കുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.’ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ മാതാപിതാക്കള്‍ പറയുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരിക്കുന്ന കാറില്‍വെച്ച് ബലാത്സംഗം ചെയ്തശേഷം പുറത്തെറിയുകയായിരുന്നു.

സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള മാനസിക പീഡനത്തെതുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തേണ്ടി വന്നു. സ്‌കൂളില്‍ മറ്റു കുട്ടികളെ ഈ പെണ്‍കുട്ടിക്ക് അരികില്‍ ഇരിക്കാന്‍ അധികൃതര്‍ അനുവദിക്കാറില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

പെണ്‍കുട്ടി മുമ്പ് സ്‌കൂള്‍ ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് അനുവദിക്കാറില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

Advertisement